കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ഇന്ധന വില പിടിച്ചുകെട്ടൂ.. എന്നിട്ട് ഫിറ്റ്നസ് ചാട്ടം ആകാമെന്ന് മോദിയോട് പ്രതിപക്ഷം!!

  • By Desk
Google Oneindia Malayalam News

ഭരണകൂടം വെടിവെച്ച കൊലപ്പെടുത്തിയ തമിഴ്നാട്ടിലെ തൂത്തുക്കുടയിലെ സമരക്കാരുടെ മരണത്തില്‍ ഖേദം പ്രകടിപ്പിക്കാതെ ക്രിക്കറ്റര്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്ത് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം. തൂത്തുക്കുടിയില്‍ സ്റ്റാര്‍ലൈറ്റ് പ്ലാന്‍റിനെതിരായ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 13 പേരാണ് മരിച്ചു വീണത്.

പുരകത്തുമ്പോള്‍ വാഴവെട്ടുന്ന പ്രധാനമന്ത്രിയുടെ നിലപാടിയെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം. ആദ്യം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ഫിറ്റ് ആക്കി കാണിക്കൂവെന്നും അതിന് ശേഷമാകാം ഫിറ്റ്നസ് ചാലഞ്ച് എന്നുമാണ് പ്രതിപക്ഷ നേതാക്കള്‍ മോദിയുടെ ഫിറ്റ്നസ് ചാലഞ്ചിനോട് പ്രതികരിച്ചത്.

ഇന്ധന വില കുറയ്ക്കൂ

ഇന്ധന വില കുറയ്ക്കൂ

ആദ്യം ഇന്ധന വില കുറച്ച് കാണിക്കൂ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്‍റെ ട്വിറ്റിലൂടെ പ്രതികരിച്ചത്.' പ്രീയപ്പെട്ട പിഎം, കോഹ്ലിയില്‍ നിന്ന് ഫിറ്റ്നസ് ചാലഞ്ച് അങ്ങ് ആക്സപ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്‍റെ കൈയ്യിലും ഒരു ചാലഞ്ച് ഉണ്ട്. ആദ്യം ഇന്ധനവില കുറച്ച് കാണിക്കൂ. ഇല്ലേങ്കില്‍ കോണ്‍ഗ്രസ് രാജവ്യാപക പ്രതിഷേധം നടത്തും. താങ്കളുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും രാഹുല്‍ കുറിച്ചു.

രണ്ട് കോടി തൊഴിലുകള്‍

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ആദ്യം ഫിറ്റാക്കി കാണിക്കൂ എന്നായികുന്നു കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സിങ് സര്‍ജേവാല പ്രതികരിച്ചത്. വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലുകള്‍ നല്‍കി യുവാക്കളുടെ തൊഴിലും ആരോഗ്യവും ഫിറ്റാക്കൂ എന്നും സര്‍ജേവാല തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

തേജസ്വിയും

തേജസ്വിയും

കോലിയില്‍നിന്ന് ഫിറ്റ്‌നസ് ചലഞ്ച് വെല്ലുവിളി ഏറ്റെടുത്തില്‍ ഞങ്ങള്‍ക്ക് വിരോധമില്ല. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തൊഴില്‍ നല്‍കാനും ആണ് താങ്കളോട് ഞാന്‍ വെല്ലുവിളിക്കുന്നത്. നരേന്ദ്ര മോദി സര്‍ താങ്കള്‍ എന്റെ വെല്ലുവിളി സ്വീകരിക്കുമോ? തേജസ്വി മോദിയോട് ട്വിറ്ററില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയിലും

സോഷ്യല്‍ മീഡിയയിലും

രാജ്യത്തെ പ്രധാനപ്രശ്നങ്ങള്‍ അഭിസംബോധ ചെയ്യാതെ ഫിറ്റ്നെസ് ചാലഞ്ച് ഏറ്റെടുത്ത മോദിക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. തൂത്തുക്കുടിയില്‍ സ്റ്റാര്‍ലൈറ്റ് പ്ലാന്‍റിനെതിരായ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 13 പേര്‍ മരിച്ചിട്ടും ഒരു അനുശോചനം പോലും രേഖപ്പെടുത്താത്ത പ്രധാനമന്ത്രി ഫിറ്റ്നെസ് ചാലഞ്ച് ഏറ്റെടുത്തതിനെയായിരുന്നു സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്.

English summary
Here's One From Me, Says Rahul Gandhi, Throwing #FuelChallenge At PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X