Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റിനോടും രാജ്യത്തോടും രാഹുല്‍ ഗാന്ധി മാപ്പ് പറയണം; ചിലരുടെ പിതൃഭൂമി വിദേശരാജ്യമാണ്: അനുരാഗ് ഠാക്കൂർ

Anurag Thakur

ദില്ലി; രാഹുല്‍ ഗാന്ധിയുടെ വിദേശ പ്രസംഗത്തില്‍ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. രാഹുല്‍ ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുകയും പാർലമെന്റിനെക്കുറിച്ച് മിഥ്യാധാരണ പ്രചരിപ്പിക്കുകയും ചെയ്യരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് ന്യായമായ അവസരം നൽകിയിട്ടുണ്ട്. അദ്ദേഹം പല വിഷയങ്ങളിലും സംസാരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെയും പാർലമെന്റിനെയും കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹം തീർച്ചയായും മാപ്പ് പറയേണ്ടത് ആവശ്യമാണെന്നും അനുരാഗ് ഠാക്കൂർ കൊച്ചിയില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മാതൃഭൂമിയുടെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേയും രാഹുൽ ഗാന്ധിയ്ക്കെതിരെ കേന്ദ്രമന്ത്രി പരോക്ഷമായി ആഞ്ഞടിച്ചു. ചിലർക്ക് ഇന്ത്യ അവരുടെ മാതൃരാജ്യമല്ല. അവർക്ക് ഒരു 'പിതൃഭൂമി' ഉണ്ട്, അത് ഒരു വിദേശ രാജ്യമാണ്. അവർ വിശ്വസിക്കുന്ന അവരുടെ വിദേശ പ്രത്യയശാസ്ത്രം ഉരുത്തിരിഞ്ഞത് അവിടെ നിന്നാണ്. ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുന്നവരും, ഭരണഘടനാ നിർമ്മാണസഭയിലെ ചർച്ചകളെക്കുറിച്ച് ഒരു അറിവും ഇല്ലാത്തവരും, നമ്മുടെ രാജ്യത്തെ വെറുമൊരു 'യുണിയൻ ഓഫ് സ്റ്റേറ്റ്' എന്ന് വിശേഷിപ്പിക്കുന്നു. ഇത് അവരുടെ സങ്കുചിതവും വെറുപ്പുളവാക്കുന്നതുമായ രാഷ്ട്രീയത്തെയും രൂപപ്പെടുത്തുന്നു. അത് എല്ലാ തരത്തിലും ഇന്ത്യയുടെ അടിസ്ഥാന സ്വത്വത്തിന് അന്യമാണ്.

ഈ ദിവസങ്ങളിൽ 'ജനാധിപത്യം' എന്ന വാക്ക് പൊതു വ്യവഹാരങ്ങളിൽ പലപ്പോഴും ഉയർന്ന് കേൾക്കാറുണ്ട്; നമ്മുടെ ജനാധിപത്യത്തെയും ജനാധിപത്യസ്ഥാപനങ്ങളെയും ദുർബലപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നവർ ഈ മഹത്തായ ഭരണ തത്വത്തെ ഒരു കേവല പ്രസ്താവനയായി ചുരുക്കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. "ലംഘകർ ഇപ്പോൾ ഇരകളായി മേനി നടിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജനാധിപത്യം ഇന്ത്യയിൽ കൃത്രിമമായി സ്ഥാപിതമായതല്ല - അത് നമ്മുടെ സാംസ്ക്കാരിക ചരിത്രത്തിന്റെ അവിഭാജ്യവും അനശ്വരവുമായ ഭാഗമാണെന്ന് നാം ഓർക്കണം. ജനാധിപത്യം മുമ്പും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഭാവിയിലും അത് നിലനിൽക്കുമെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

കേരളത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വാർത്ത നൽകുന്നവരെ സർക്കാർ ആക്രമിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.' മാദ്ധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കവേ, മാദ്ധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും സ്റ്റുഡിയോകളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത് നാം ശ്രദ്ധിക്കണം. തത്പര കക്ഷികളുടെ ചൊൽപ്പടിക്ക് നിൽക്കാത്തതുകൊണ്ടാണ് അടുത്തിടെ കേരളത്തിൽ ഇത്തരം സംഭവങ്ങളുണ്ടായത്. "ചില ആശയങ്ങളോട് യോജിക്കാത്ത മാധ്യമപ്രവർത്തകരെ പിരിച്ചുവിടുന്നതിൽ നാം ആശങ്കപ്പെടേണ്ടതുണ്ട്. ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തെയും ജനാധിപത്യസ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മാധ്യമങ്ങളുടെ നിലനിൽപ്പിന് വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങൾ തന്നെയാണെന്നായിരുന്നു പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ജനാധിപത്യത്തിനും ഫെഡറലിസത്തിനും മേൽ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+