Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വന്നുപോയതിന് പിന്നാലെ ബാര്‍ബര്‍ക്ക് 'ലോട്ടറി'

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഒരു ബാര്‍ബര്‍ ഷോപ്പ് ഉടമയുടെ ജീവിതം രാഹുല്‍ ഗാന്ധി കാരണം മാറിയിരിക്കുകയാണ്. അത് എങ്ങനെയെന്ന് ചോദിച്ചാല്‍ രസകരമാണ്. നേരത്തെ രാഹുല്‍ ഗാന്ധി മുടിവെട്ടാനും താടി ഒന്ന് ട്രിം ചെയ്ത് ഒതുക്കാനും വേണ്ടി ഈ ബാര്‍ബര്‍ ഷോപ്പില്‍ എത്തിയിരുന്നു.

രാഹുല്‍ വന്ന് പോയതിന് ശേഷം ഈ ബാര്‍ബര്‍ ഷോപ്പില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇവിടേക്ക് മുടി വെട്ടാന്‍ അടക്കം എത്തുന്നത്. ന്യൂ മുംബ ദേവി ഹെയര്‍ കട്ടിംഗ് സലൂണിന്റെ ഉടമയായ മിഥുന്‍ കുമാറിന് ലോട്ടറി അടിച്ച അവസ്ഥയാണ് ഇപ്പോള്‍. റായ്ബറേലിയിലെ ലാല്‍ഗഞ്ചിലാണ് ഇയാള്‍ക്ക് കടയുള്ളത്.

rahul-gandhi-saloon-visit

രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായിട്ടായിരുന്നു ഈ കടയിലേക്ക് എത്തിയത്. മിഥുന്‍ ആകെ ഞെട്ടിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ? താടിയൊന്ന് ട്രിം ചെയ്യണമെന്നായിരുന്നു രാഹുല്‍ ആദ്യം ആവശ്യപ്പെട്ടത്. എന്റെ കടയിലേക്ക് ഇത്രയും വലിയൊരു നേതാവ് വരുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലെന്ന് മിഥുന്‍ കുമാര്‍ പറയുന്നു.

രാഹുലിന്റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങള്‍ കൂട്ടത്തോടെ തന്റെ കടയിലേക്ക് വരുന്നതായി മിഥുന്‍ പറയുന്നു. കടയില്‍ വരുന്ന ഉപയോക്താക്കളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ജോലിക്കാരനായ അമാന്‍ കുമാര്‍ പറഞ്ഞു. മുമ്പ് പത്ത് പേരാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പതിനഞ്ച് പേര്‍ വരെ വരുന്നുണ്ടെന്നും അമാന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി വന്നതിന് ശേഷം ഒരുപാട് കോളുകള്‍ കടയിലേക്ക് വരുന്നതായും അമാന്‍കുമാര്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് രാഹുല്‍ വന്നതെങ്കിലും രാഷ്ട്രീയത്തെ കുറിച്ചോ തിരഞ്ഞെടുപ്പിനോ കുറിച്ചോ അല്ല രാഹുല്‍ സംസാരിച്ചത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ടുചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്.

സൈന്യത്തിലേക്കുള്ള അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് സ്‌കീമിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആ നിമിഷം അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് സ്‌കീം റദ്ദാക്കുമെന്നും രാഹുല്‍ ഉറപ്പുനല്‍കിയതായി അമാന്‍ കുമാര്‍ പറഞ്ഞു. അതേസമയം രാഹുല്‍ ഇവരുമായി സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സലൂണില്‍ ഡിസ്‌പ്ലേയ്ക്ക് വെച്ച ഹെയര്‍സ്റ്റൈലിനെ കുറിച്ചും രാഹുല്‍ മിഥുന്‍ കുമാറിനോട് ചോദിച്ചിരുന്നു. മിഥുന്റെ മുടി ആരാണ് വെട്ടുന്നതെന്നും ചോദിച്ചിരുന്നു. ഇവിടെയുള്ള സ്റ്റാഫുകളാണെന്നായിരുന്നു മറുപടി. മിഥുന്‍ എവിടെ നിന്നാണ് ഈ ജോലി പഠിച്ചതെന്നും രാഹുല്‍ ചോദിച്ചിരുന്നു. മുംബൈയില്‍ ജോലി ചെയ്ത ശേഷമാണ് റായ്ബറേലിയിലേക്ക് മാറിയതെന്നായിരുന്നു മിഥുന്‍ പറഞ്ഞത്.

കടയ്ക്ക് എത്ര വാടക നല്‍കുന്നുണ്ടെന്നും രാഹുല്‍ ചോദിച്ചറിഞ്ഞു. കോണ്‍ഗ്രസിന്റെ മഹാലക്ഷ്മി യോജനയെ കുറിച്ച് രാഹുല്‍ മിഥുന് വിശദീകരിച്ച് കൊടുത്തു. ദരിദ്ര കുടുംബങ്ങള്‍ക്ക് മാസം ഒരു ലക്ഷം നല്‍കുന്ന പദ്ധതിയാണിത്. റായ്ബറേലിക്ക് എന്താണ് വേണ്ടതെന്നായിരുന്നു രാഹുലിന്റെ ചോദ്യം തൊഴിലാണെന്നായിരുന്നു മിഥുനിന്റെ മറുപടി. അഗ്നിവീര്‍ പദ്ധതി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രാഹുല്‍ ഉറപ്പ് നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+