Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമതരെ പൊളിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രം!! ഹൂഡയുമായി ചര്‍ച്ച; ഇളവ് നല്‍കിയേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ തിരുത്താനെത്തിയ വിമത ഗ്രൂപ്പായ ജി23ന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ഹൈക്കമാന്റ്. വിമതരുടെ നീക്കം പൊളിക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി ആലോചിക്കുന്നുവെന്ന് വിവരം. വിമത യോഗത്തില്‍ പങ്കെടുത്ത ഭൂപീന്ദര്‍ സിങ് ഹൂഡയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയത് ജി23 നേതാക്കളെയും ആശങ്കയിലാക്കി. വിമതരില്‍ നിന്ന് ഓരോരുത്തരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമമാണിതെന്ന് വിലയിരുത്തുന്നു.

ഹരിയാനയില്‍ ഹൈക്കമാന്റ് സ്വീകരിച്ച സംഘടനാ മാറ്റങ്ങളില്‍ അതൃപ്തനാണ് ഹൂഡ. ഇദ്ദേഹത്തിന് ചില ഇളവുകള്‍ അനുവദിച്ച് കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതത്രെ. മാത്രമല്ല, വിമതരില്‍ പ്രധാനിയായ ഗുലാം നബി ആസാദുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വ്യത്യസ്തമായ നീക്കങ്ങളാണ് കോണ്‍ഗ്രസില്‍...

1

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാടേ തകര്‍ന്നിരിക്കുകയാണ്. ഒരിടത്ത് പോലും ഭരണം പിടിക്കാനായില്ല. കൈവശമുണ്ടായിരുന്ന പഞ്ചാബ് നഷ്ടപ്പെടുകയും ചെയ്തു. പ്രതീക്ഷയുണ്ടായിരുന്ന ഗോവയിലും ഉത്തരാഖണ്ഡിലും ശക്തമായ മല്‍സരം കാഴ്ചവയ്ക്കാന്‍ സാധിക്കാതിരുന്നതും വലിയ ചര്‍ച്ചയായി.

2

കോണ്‍ഗ്രസ് കൂടുതല്‍ തകര്‍ച്ചയിലേക്ക് വന്നതോടെ വിമത ഗ്രൂപ്പായ ജി 23 വീണ്ടും തിരുത്തല്‍ നിര്‍ദേശങ്ങളുമായി രംഗത്തെത്തി. നേതൃത്വം മാറണമെന്നും ഗാന്ധി കുടുംബം ഒഴിഞ്ഞുകൊടുക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് കപില്‍ സിബലിന്റെ ശ്രമം എന്ന് ഗാന്ധി കുടുംബത്തെ അനുകൂലിക്കുന്നവര്‍ തിരിച്ചടിച്ചു. ഇതിനിടെയാണ് തിരുത്തല്‍വാദികള്‍ യോഗം ചേര്‍ന്നത്.

3

കാതലായ മാറ്റം കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേണമെന്നാണ് ഗുലാം നബി ആസാദന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ജി23 നേതാക്കള്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിനെ വിഭജിക്കില്ല. പകരം കൂടുതല്‍ ശക്തമായ സംഘടനാ തലത്തിലേക്ക് മാറണം. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കാന്‍ തയ്യാറാകുന്ന നേതൃത്വം വേണം. ഐക്യകണ്‌ഠ്യേനയുടെ തീരുമാനങ്ങള്‍ വരണം. ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ നടപ്പാക്കരുതെന്നും വിമതര്‍ ആവശ്യപ്പെടുന്നു.

4

ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേര്‍ന്ന യോഗം നാല് മണിക്കൂറാണ് നീണ്ടത്. ഈ യോഗത്തില്‍ ഹരിനായ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും പങ്കെടുത്തിരുന്നു. രണ്ടു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ജി23 നേതാക്കള്‍ അയച്ച കത്തില്‍ ഹൂഡ ഒപ്പുവച്ചിരുന്നു. എന്നാല്‍ വിമത യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത് ആദ്യമായാണ്.

5

വിമത നേതാക്കള്‍ 23 പേരാണ്. ഇതില്‍ 18 പേരാണ് കഴിഞ്ഞ ദിവസം ഗുലാം നബിയുടെ വീട്ടിലെ യോഗത്തില്‍ സംബന്ധിച്ചത്. യോഗം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ഹൂഡയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയത് വിമതരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന നേതാക്കളും വിമത യോഗത്തില്‍ സംബന്ധിച്ചിരുന്നു.

സൗന്ദര്യം നിറച്ച് അപര്‍ണ ബാലമുരളി; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

6

കെസി വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് രാഹുല്‍ ഗാന്ധിയെ നിയന്ത്രിക്കുന്നത് എന്നാണ് വിമതരുടെ വിമര്‍ശനം. ഹൂഡയെ കൂടെ നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചാല്‍ വിമതരുടെ നീക്കം മന്ദഗതിയിലായേക്കും. ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നോട്ടമുണ്ടായിരുന്നു ഹൂഡയ്ക്ക്. എന്നാല്‍ കുമാരി സെല്‍ജയെ ആണ് സോണിയ ഗാന്ധി ഈ ദൗത്യം ഏര്‍പ്പിച്ചത്. ഇതില്‍ ഹൂഡയ്ക്ക് അതൃപ്തിയുണ്ടായിരുന്നുവത്രെ.

7

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സോണിയ ഗാന്ധി സുപ്രധാന ചുവടുവയ്പ് ആരംഭിച്ചു. അഞ്ച് നേതാക്കള്‍ക്ക് ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക ചുമതല നല്‍കി. ഇവര്‍ പഠിച്ച നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കും. ജയറാം രമേശ്, അജയ് മാക്കന്‍, രജനി പാട്ടീല്‍, ജിതേന്ദ്ര സിങ്, അവിനാശ് പാണ്ഡെ എന്നിവര്‍ക്കാണ് ചുമതല. ഈ അഞ്ച് സംസ്ഥാനങ്ങളിലെയും അധ്യക്ഷന്‍മാരെ സോണിയ പദവിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+