'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും'; അനുഗ്രഹിച്ച് ലിംഗായത്ത് മുഖ്യ പുരോഹിതന്‍; ബിജെപി വോട്ട് ബാങ്കില്‍ ഇളക്കം?
ബെംഗളുരു: കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രവചനവുമായി ലിംഗായത്ത് പുരോഹിതന്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തില്‍ സന്യാസിമാരെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് മുഖ്യപുരോഹിതന്‍ പറഞ്ഞ് അനുഗ്രഹിച്ചതെന്ന് മറ്റൊരു പുരോഹിതന്‍ പറഞ്ഞു.
'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും. ഹവേരി ഹൊസമുട്ട് സ്വാമി തന്റെ പ്രസംഗത്തില്‍ പറഞ്ഞു, ഈ സമയം സ്ഥാപനത്തിന്റെ പ്രസിഡന്റ് ശ്രീ ശിവമൂര്‍ത്തി മുരുഘാ ശരണരു ഇടപെട്ട് നമ്മുടെ മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും എന്നും കൂട്ടിച്ചേര്‍ത്തു.

Image Credit: DKShivakumar (Twitter)
കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകള്‍ പരമ്പരാഗതമായി ബി ജെ പി വോട്ടര്‍മാരാണ്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ, പാര്‍ട്ടിക്കുള്ളിലും പുറത്തും ഐക്യം പ്രകടിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം മേയിലാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്.
2013 മുതല്‍ 2018 വരെ കോണ്‍ഗ്രസായിരുന്നു കര്‍ണാടക ഭരിച്ചിരുന്നത്. 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം ജനതാദളുമായി (സെക്കുലര്‍) പങ്കാളിത്തത്തോടെ കോണ്‍ഗ്രസ് ഹ്രസ്വകാലത്തേക്ക് സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ പിന്നീട് എം എല്‍ എമാര്‍ കൂറുമാറിയതോടെ ബി ജെ പി വീണ്ടും സംസ്ഥാനത്ത് ഭരണത്തിലെത്തി.
ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ബി എസ് യെദ്യൂരപ്പയെയാണ് ബിജെപി ആദ്യം മുഖ്യമന്ത്രിയാക്കിയത്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് പകരം അതേ സമുദായത്തില്‍ നിന്നുള്ള ബാസവരാജ് ബൊമ്മൈയെ നിയമിച്ചു.
അതേസമയം കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാണ്. നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറുമാണ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്. ചൊവ്വാഴ്ച രാത്രി നടന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി നേതാക്കളോട് ഒരുമിച്ച് പ്രവര്‍ത്തിക്കാനും പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ചു.
മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
കര്‍ണാടകത്തിലും കേന്ദ്രത്തിലും ബി ജെ പിയുടെ ദുര്‍ഭരണത്തിനെതിരെ ശക്തമായും ഒറ്റക്കെട്ടായും മുന്നോട്ടുപോകണമെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ഥിച്ചു. ആഭ്യന്തര കാര്യങ്ങള്‍ പരസ്യമായി പറയേണ്ടതില്ലെന്ന് ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ അകത്തും പുറത്തും വ്യത്യസ്ത സ്വരത്തില്‍ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരെ കൂടാതെ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍, പാര്‍ട്ടിയുടെ പ്രചാരണ സമിതി തലവന്‍ എം ബി പാട്ടീല്‍, നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ബി കെ ഹരിപ്രസാദ്, എച്ച് കെ പാട്ടീല്‍, ദിനേഷ് ഗുണ്ടു റാവു, എം വീരപ്പ മൊയ്ലി, ജി പരമേശ്വര തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.












Click it and Unblock the Notifications