Get Updates
Get notified of breaking news, exclusive insights, and must-see stories!

'മിസ്റ്റര്‍ മോദീ, നിങ്ങളെന്ത് വിളിച്ചാലും കുഴപ്പമില്ല, ഞങ്ങള്‍ ഇന്ത്യയാണ്...'; മോദിക്ക് രാഹുലിന്റെ മറുപടി

ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിന്റെ മുറിവുണക്കാനും അവിടെ ഇന്ത്യ എന്ന ആശയം പുനര്‍നിര്‍മ്മിക്കാനും പ്രതിപക്ഷ മുന്നണിക്ക് സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററില്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തങ്ങളെ എന്ത് തന്നെ വിളിച്ചാലും കുഴപ്പമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

'മിസ്റ്റര്‍ മോദീ, നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ഞങ്ങളെ വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും. മണിപ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും ഞങ്ങള്‍ സ്‌നേഹവും സമാധാനവും തിരികെ നല്‍കും. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കും,' എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

RAHUL GANDHI

നേരത്തെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) കടന്നാക്രമിച്ച് മോദി രംഗത്തെത്തിയിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലും ഇന്ത്യ എന്ന വാക്കുണ്ടെന്നും അതുകൊണ്ട് കാര്യമില്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം. ബി ജെ പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തരമൊരു ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും മോദി പറഞ്ഞിരുന്നു. മണിപ്പൂര്‍ കലാപത്തെ ചൊല്ലി പാര്‍ലമെന്റിലെ ഇരുസഭകളിലും ബഹളം തുടരുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. അതേസമയം മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണം എന്ന ആവശ്യം ഇന്നും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചു. വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാനോ പ്രധാനമന്ത്രി മറുപടി പറയാനോ തയ്യാറല്ല എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാട് മുന്നോട്ട് വയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷം സഹകരിക്കാത്തതിനാലാണ് മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കാത്തത് എന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വേണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്.

അതിനിടെ പ്രധാനമന്ത്രക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ചേര്‍ന്ന 'ഇന്ത്യ' ഘടകകക്ഷികളുടെ യോഗത്തില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നോട്ടീസ് സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം ചര്‍ച്ച ചെയ്തു എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+