കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശുഭ വാർത്ത ഉടൻ'; ഗെഹ്ലോട്ടിനേയും സച്ചിനേയും കണ്ട് രാഹുൽ..മനസിലെന്ത്?

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് ആണ് ഭരണത്തിൽ. അടുത്ത വർഷമാണ് ഇവിടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2018 ൽ ബി ജെ പിയെ താഴെയിറക്കി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് കാഴ്ച വെച്ചത്. ഇക്കുറിയും അധികാര തുടർച്ചയാണ് കോൺഗ്രസ് ഇവിടെ സ്വപ്നം കാണുന്നത്. എന്നാൽ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ കോൺഗ്രസ് പ്രതീക്ഷകൾക്ക് വെല്ലുവിളി തീർക്കുകയാണ്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടും യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലിയാണ് തർക്കങ്ങളുടെ മൂലകാരണം.

കോൺഗ്രസ് വിജയത്തിൽ നിർണായക പങ്കുവഹിച്ച നേതാവ്


2018 ൽ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു അന്നത്തെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായിരുന്ന സച്ചിൻ പൈലറ്റ്. അധികാരം ലഭിച്ചതോടെ യുവ നേതാവിനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ മുതിർന്ന നേതാവ് കൂടിയായ അശോക് ഗെഹ്ലോട്ടും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശമുന്നയിച്ചു. ഒടുവിൽ ഹൈക്കമാന്റ് ഇടപെട്ട് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കുകയും സച്ചിനെ ഉപമുഖ്യനായി നിയമിക്കുകയും ചെയ്തു.

കോൺഗ്രസിനെക്കാൾ അപകടം ഇടഞ്ഞ് നിൽക്കുന്ന യെഡ്ഡി; മെരുക്കാൻ 18 അടവുമായി ബിജെപികോൺഗ്രസിനെക്കാൾ അപകടം ഇടഞ്ഞ് നിൽക്കുന്ന യെഡ്ഡി; മെരുക്കാൻ 18 അടവുമായി ബിജെപി

 തമ്മിലുള്ള തർക്കങ്ങൾക്ക് തുടക്കമായി


എന്നാൽ അന്ന് മുതൽ ഇരുവരും തമ്മിലുള്ള തർക്കങ്ങൾക്ക് തുടക്കമായി. പരസ്പരം വെല്ലുവിളിച്ചും അധികാരത്തെ ചോദ്യം ചെയ്തുമെല്ലാം പരസ്യമായും രഹസ്യമായും നേതാക്കൾ കൊമ്പ് കോർത്തു. ഇതിനിടയിൽ സച്ചിന്റെ നേതൃത്വത്തിൽ സർക്കാരിനെതിരെ വിമത നീക്കവും നടന്നു. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സച്ചിനും അദ്ദേഹത്തിന്റെ ഒപ്പമുള്ള നേതാക്കളും രാജി ഭീഷണി മുഴക്കുകയായിരുന്നു. ദിവസങ്ങളോളും രാജസ്ഥാൻ സർക്കാരിനെ മുൾ മുനയിൽ നിർത്തിയായിരുന്നു സച്ചിന്റെ നേത്വത്തിൽ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയത്. തുടർന്ന് വീണ്ടും ഹൈക്കമാന്റ് വിഷയത്തിൽ ഇടപെട്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ട് സച്ചിനെ അനുനയിപ്പിക്കുകയായിരുന്നു.

ച്ചിനെതിരെ ഗെഹ്ലോട്ട് വീണ്ടും

അടുത്തിടെ സച്ചിനെതിരെ ഗെഹ്ലോട്ട് വീണ്ടും മാധ്യമങ്ങളിലെ രംഗത്തെത്തിയതാണ് ഇപ്പോൾ വീണ്ടും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുന്നത്. സച്ചിൻ വഞ്ചകനാണെന്നും അദ്ദേഹത്തെ ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ഗെഹ്ലോട്ട് ഒരു ദേശീയ മാധ്യമത്തിനോടുള്ള അഭിമുഖത്തിൽ പറഞ്ഞത്. മുൻപ് വിമത നീക്കം നടത്താൻ ബി ജെ പിയിൽ നിന്നും സച്ചിൻ പണം വാങ്ങിയെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. കൊണ്ടും കൊടുത്തും പരസ്പരം ചളി വാരിയെറിഞ്ഞും നേതാക്കൾ കളം നിറഞ്ഞതോടെ ഇപ്പോൾ സാക്ഷാൽ രാഹുൽ ഗാന്ധി തന്നെ സമയവായത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

ഇരു നേതാക്കളുമായും കൂടിക്കാഴ്ച നടത്തി


ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ എത്തിയ രാഹുൽ ഗാന്ധി ഇരു നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.അൽവാറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉടൻ തന്നെ ഒരു സന്തോഷ വാർത്ത ഉണ്ടാകുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇരു നേതാക്കളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ രാഹുലിന് സാധിച്ചോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. മത്രമല്ല അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ആര് കോൺഗ്രസിനെ നയിക്കുമെന്നതും.

രാഹുലിന്റെ യാത്രയേക്കാള്‍ ജനപ്രീതി എന്റെ യാത്രയ്ക്ക്; വെടിപൊട്ടിച്ച് കമല്‍നാഥിന്റെ മകന്‍, കാരണം..?രാഹുലിന്റെ യാത്രയേക്കാള്‍ ജനപ്രീതി എന്റെ യാത്രയ്ക്ക്; വെടിപൊട്ടിച്ച് കമല്‍നാഥിന്റെ മകന്‍, കാരണം..?

ഗെഹ്ലോട്ടിനെ ഇനി നയിക്കാൻ അനുവദിക്കില്ലെന്ന്

അശോക് ഗെഹ്ലോട്ടിനെ ഇനി നയിക്കാൻ അനുവദിക്കില്ലെന്ന വ്യക്തമായ സൂചന സച്ചിൻ നൽകി കഴിഞ്ഞു. സച്ചിനെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഹൈക്കമാന്റ് നീക്കത്തിന് തടയിടുമെന്ന നിലപാടിലാണ് അശോക് ഗെഹ്ലോട്ട്. കൂടിക്കാഴ്ചയിൽ സമവായം ഉണ്ടായോ അതോ വലിയ പൊട്ടിത്തെറിക്ക് മുന്നേയുള്ള ചെറിയ ശാന്തത മാത്രമാണോ ഇപ്പോഴത്തെ നേതാക്കളുടെ മൗനം എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

 കർണാടക പോര് മുറുകി; ഒരുമുഴം മുന്നേ എറിഞ്ഞ് ജെഡിഎസ്, 93 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കർണാടക പോര് മുറുകി; ഒരുമുഴം മുന്നേ എറിഞ്ഞ് ജെഡിഎസ്, 93 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

English summary
Rahul Ganhi Meets Sachin Pilot And Ashok Gehlot says Good News Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X