വരുന്നു ആയിരത്തിലധികം അമൃത് ഭാരത് ട്രെയിനുകൾ; 454 രൂപയ്ക്ക് 1000 കിലോമീറ്റർ യാത്ര
ന്യൂഡൽഹി: വരും വർഷങ്ങളിൽ 1000 ന്യൂജനറേഷൻ അമൃത് ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച പ്രഖ്യാപിച്ചു. ഈ ട്രെയിനുകൾക്ക് മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യുന്നതിനായി റെയിൽവേ ഇതിനകം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആദ്യ കയറ്റുമതി പ്രതീക്ഷിക്കുന്നതായും വൈഷ്ണവ് പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ റെയിൽവേ കഴിഞ്ഞ ദശകത്തിൽ കൈവരിച്ച ചില സുപ്രധാന സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും അഭിമുഖത്തിൽ അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം, ചെനാബ് പാലം, കൊൽക്കത്ത മെട്രോയുടെ ആദ്യത്തെ അണ്ടർവാട്ടർ ടണൽ എന്നിവയുടെ നിർമ്മാണം ഇതിൽ ഉൾപ്പെടുന്നു.

പ്രതിവർഷം ഏകദേശം 700 കോടി ആളുകളാണ് റെയിൽ വേ വഴി യാത്ര ചെയ്യുന്നത്. പ്രതിദിനം 2.5 കോടി യാത്രക്കാർ യാത്ര ചെയ്യുന്നുവെന്നും അശ്വിനി വൈഷ്ണവ് ഊന്നിപ്പറഞ്ഞു. ശരാശരി 55% കിഴിവ് നൽകിക്കൊണ്ട് താങ്ങാനാവുന്ന തരത്തിലാണ് യാത്രാക്കൂലി ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദാഹരണത്തിന് പുതുതായി രൂപകൽപ്പന ചെയ്ത അമൃത് ഭാരത് ട്രെയിൻ വെറും 454 രൂപയ്ക്ക് 1000 കിലോമീറ്റർ യാത്ര വാഗ്ദാനം ചെയ്യുന്നു.
യുവാക്കൽക്കിടയിൽ പ്രിയപ്പെട്ടതായ വന്ദേ ഭാരത് ട്രെയിനിനും ഗണ്യമായ വിപുലീകരണം കാണും വരും വർഷങ്ങളിൽ ഈ ട്രെയിനുകൾ 400 മുതൽ 500 വരെ നിർമ്മിക്കാനുള്ള പദ്ധതികൾ വൈഷ്ണവ് പ്രഖ്യാപിച്ചു, മിക്കവാറും എല്ലാ ആഴ്ചയും ഒരു ട്രെയിൻ ഫ്ലീറ്റിൽ ഉൾപ്പെടുത്തും. റെയിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കലും പൗരന്മാർക്ക് താങ്ങാനാവുന്നതും കാര്യക്ഷമവുമായ ഗതാഗത ഓപ്ഷനുകൾ പ്രദാനം ചെയ്യുന്നതിനമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ പദ്ധതികൾ പ്രകടമാക്കുന്നത്.












Click it and Unblock the Notifications