സെന്‍ട്രല്‍ റെയില്‍വേയിലും ഉണ്ട് ഒരു ഋഷിരാജ് സിംഗ്
മുംബൈ: ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ അംഗീകരിയ്ക്കാന്‍ മടിയില്ലാത്തവരാണ് ജനങ്ങള്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്‍റെ കാര്യം തന്നെ ഉത്തമ ഉദാഹരണം. എംഎം ഷിന്‍ഡെ എന്ന ടിക്കറ്റ് ചെക്കര്‍ വാര്‍ത്തകളില്‍ ഇടം നേടിയത് തൊഴിലിനോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ്. കഴിഞ്ഞ 11 മാസത്തിനിടയില്‍ സെന്‍ട്രല്‍ റെയില്‍വേയ്ക്ക് പിഴ ഇനത്തില്‍ ഒരു കോടി രൂപയാണ് ഈ ഉദ്യോഗസ്ഥന്‍ പിരിച്ച് നല്‍കിയത്.
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് ഷിന്‍ഡെ ഒരു പേടി സ്വപ്‌നം തന്നെയാണ്. ഷിന്‍ഡെയുടെ മിടുക്ക് കൊണ്ടാണ് റെയില്‍വേയ്ക്ക് പിഴ ഇനത്തില്‍ നഷ്ടമാകേണ്ടിയിരുന്ന ഈ തുക തിരികെ ലഭിച്ചത്. വൈകിയാണെങ്കിലും തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയ്ക്ക് അംഗീകാരം ലഭിച്ചു.

ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പാസഞ്ചര്‍ ട്രെയിനില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കാറില്ല. ട്രെയിനില്‍ ടിക്കറ്റ് എടുക്കണമെന്ന് പോലും പലര്‍ക്കും അറിയില്ല. എന്തിനേറെ പറയുന്നു കന്നുകാലികളെ വരെ ഇക്കൂട്ടര്‍ ഒപ്പം കൂട്ടും. ഇത്തരത്തിലുള്ള യാത്രക്കാരെ നേരിട്ടാണ് എംഎം ഷിന്‍ഡെ റെയില്‍വേയ്ക്ക് ഒരു കോടി രൂപ പിഴ ഈടാക്കിയെന്ന് പറയുമ്പോള്‍ ഇദ്ദേഹം കേമനായ ഉദ്യോദസ്ഥനാണെന്ന് സമ്മതിയ്ക്കാതെ വയ്യ.
ജനവരി മുതല്‍ നവംബര്‍ വരെയുള്ളകാലയളവിനുള്ളിലാണ് ഷിന്‍ഡെ ഇത്രയും വലിയ തുക തിരിച്ച് പിടിച്ചതെന്നും സാധാരണ മറ്റ് ഉദ്യോഗസ്ഥര്‍ 15 ലക്ഷമോ 20 ലക്ഷമോ നല്‍കുന്ന സ്ഥാനത്താണ് ഷിന്‍ഡെ ഈ തുക നല്‍കിയതെന്നും ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ആര്‍ഡി ശര്‍മ്മ പറഞ്ഞു.എസി കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്തവരില്‍ നിന്നാണ് ഏറ്റവും അധികം പിഴ ഈടാക്കിയത്.












Click it and Unblock the Notifications