Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു-കശ്മീരിൽ മഴ തുടരുന്നു; സ്കൂളുകളും ജമ്മു - ശ്രീന​ഗർ ഹൈവേയും അടച്ചു, കൂടുതൽ മഴ പെയ്തേക്കും

ശ്രീന​ഗർ: ജമ്മു കശ്മീരിൽ മഴ തുടരുന്നു. ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ വൻ നാശമാണ് വിതച്ചിരിക്കുന്നത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കനത്ത മഴ പൂഞ്ചിലെയും വടക്കൻ കശ്മീരിലെയും ചില ഭാ​ഗങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. ഇത് വലിയ നാശ നഷ്ടങ്ങൾക്ക് കാരണമായി. ഹൈവേയിൽ പലയിടത്തും മണ്ണിടിച്ചിലിനെത്തുടർന്ന് തിങ്കളാഴ്ച ശ്രീന​ഗർ - ജമ്മു ദേശീയ പാത അടച്ചു. ദേശീയ പാതയിൽ നിരവധി വാ​ഹനങ്ങൾ കുടുങ്ങി.

jammu

റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വടക്കൻ കശ്മീരിലെ കുപ് വാര ജില്ല താഴ്വരുടെ മറ്റ് ഭാ​ഗങ്ങളിൽ നിന്ന് വേർപെട്ടിരിക്കുകയാണ് മഴയെ തുടർന്ന് ജലനിരപ്പ് വർദ്ധിച്ചതിനാൽ 336 കുടുംബങ്ങളെ ഈ മേഖലകളിൽ നിന്ന് മാറ്റി പാർപ്പിച്ചു. .ഝലം നദിയുടെ കൈവഴിയായ സീലു കുപ്‌വാരയിലെ പൊഹ്‌രുനല്ല 1578.9 മീറ്റർ അപകടനില കടന്നതിനാൽ വെള്ളം ഗ്രാമങ്ങളിലേക്ക് പാച്ചുകളായി പ്രവേശിക്കുകയും കുപ്‌വാര ഹൈവേയുടെ ഒരു ഭാഗം കവിഞ്ഞെഴുകയും ചെയ്തായാണ് ലഭിക്കുന്ന വിവരം.

ഏപ്രിൽ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയും മിന്നലും ആലിപ്പഴ വർഷവും ( ഉയർന്ന പ്രദേശങ്ങളിൽ ) മഴ/മഞ്ഞ് ഉണ്ടാകുമെന്ന പ്രവചനവും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ശ്രീന​ഗർ ഭരണകൂടം നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ജനങ്ങളോടും ഝലം നദിയുടെ കൈവഴികളിലും നല്ല നദികളിലും ഇടത്, വലത് കരകളിളും വസിക്കുന്നവരോടും ഈ ജലാശയങ്ങൾക്ക് ചുറ്റും പോകുന്നതിൽ നിന്ന് വിട്ടുനിൽക്കാനും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ അവരുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും ആവശ്യപ്പെട്ടും.

ചൊവ്വാഴ്ചയും മഴ തുടരുമെന്ന് ശ്രീന​ഗറിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച പലയിടത്തും ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കൊപ്പം കാലാവസ്ഥ പൊതുവേ മേഘാവൃതമായിരിക്കും, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ പറഞ്ഞു. എന്നാൽ ബുധനാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും അറിയിച്ചു. മേയ് 1 മുതൽ മേയ് 5 വരെ പൊതുവെ വരണ്ട കാലാവസ്ഥയും ചില സ്ഥലങ്ങളിൽ ഉച്ചതിരിഞ്ഞുള്ള ഇടിമിന്നലോട് കൂടിയ മഴയുമാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+