Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് തിയതി മാറ്റി; കാരണം ഉത്സവങ്ങളും വിവാഹങ്ങളും, പുതുക്കിയ തിയതി ഇത്

ന്യൂദല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതിയില്‍ മാറ്റം. ഒറ്റഘട്ടമായി നവംബര്‍ 23 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ നവംബര്‍ 23 ല്‍ നിന്ന് 25 ലേക്കാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. നവംബര്‍ 23 ന് സംസ്ഥാനത്ത് പ്രാദേശിക ഉത്സവങ്ങള്‍ അടക്കം നിരവധി പരിപാടികള്‍ നടക്കാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിയതി മാറ്റിയിരിക്കുന്നത്.

രിപാടികളും നടക്കാനുണ്ട് എന്നും ഇവ കണക്കിലെടുക്കുമ്പോള്‍ ഈ ദിവസം ധാരാളം ആളുകള്‍ക്ക് അസൗകര്യമുണ്ടാക്കാം എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വോട്ടെടുപ്പ് സമയത്ത് വോട്ടര്‍മാരുടെ പങ്കാളിത്തം കുറയുന്നത് തടയാനാണ് തിയതി മാറ്റി നിശ്ചയിക്കുന്നത് എന്നും തിരഞ്ഞെടുക്ക് കമ്മീഷന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ മൂന്നിന് തന്നെ പുറത്ത് വരും.

Rjasthan Election 2023

നിലവില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്. 2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എസ് പിയുടേയും ബി എസ് പിയുടേയും പിന്തുണയോടെ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയും സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

ബിജെപി 73 സീറ്റുകള്‍ നേടി. കോണ്‍ഗ്രസും ബി ജെ പിയും മാറി മറി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. 1900 ന് ശേഷം ഒരിക്കല്‍ പോലും ആര്‍ക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. ഇത്തവണ തുടര്‍ ഭരണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിക്കുളളിലെ ആഭ്യന്തര തര്‍ക്കങ്ങളുമെല്ലാം കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. 2018 ല്‍ തിരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അധികാര വടംവലി നടക്കുന്നുണ്ട്.

Rjasthan Election 2023

2020 ല്‍ ഗെഹ്ലോട്ടിനെതിരെ വിമതനീക്കം നടത്തി വിശ്വസ്തരായ 18 എം എല്‍ എമാരുമായി സച്ചിന്‍ പൈലറ്റ് ക്യാമ്പ് ചെയ്തിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ, സര്‍ക്കാരിനെ താഴെയിട്ടതിന് പിന്നാലെയായിരുന്നു പൈലറ്റിന്റെ വിമതനീക്കം. എന്നാല്‍ പിന്നീട് ഹൈക്കമാന്റ് നേതൃത്വം ഇടപെട്ട് സച്ചിനെ മടക്കിയെത്തിക്കുകയായിരുന്നു. എങ്കിലും ഗെഹ്ലോട്ട് - പൈലറ്റ് തര്‍ക്കം അവിടെ കൊണ്ടും തീര്‍ന്നില്ല.

അവസരം കിട്ടിയപ്പോഴേല്ലാം ഇരുവരും പരസ്യ വിമര്‍ശനം ഉന്നയിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് സച്ചിന്‍ പൈലറ്റ് പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ട് പാര്‍ട്ടി പ്രവര്‍ത്തക സമിതിയില്‍ സച്ചിനെ ഉള്‍പ്പെടുത്തി അനുനയിപ്പിക്കുകയുമായിരുന്നു. ബി ജെ പിയിലും ആഭ്യന്തര തര്‍ക്കം രൂക്ഷമാണ്. പാര്‍ട്ടി അധ്യക്ഷന്‍ സതീഷ് പൂനിയയും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മിലാണ് തര്‍ക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+