നിയമസഭ തിരുഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍: രാജസ്ഥാനില്‍ 3 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ജയ്പൂർ: രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഎസ്പി. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ശേഷിക്കയേയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിക്കുന്നത്. കിഴക്കൻ രാജസ്ഥാനിലെ ധോൽപൂർ, ഭരത്പൂർ ജില്ലകളിലെ മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. ഈ മൂന്ന് മണ്ഡലങ്ങളിലും 2018-ൽ ബിഎസ്പി സ്ഥാനാർത്ഥികള്‍ വിജയിച്ചിരുന്നു.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ആറ് ബി എസ് പി എം എൽ എമാർ 2019ൽ ഭരണകക്ഷിയായ കോൺഗ്രസിൽ ലയിച്ചിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ സമർത്ഥമായ നീക്കമായാണ് ലയനം വിലയിരുത്തപ്പെട്ടതെങ്കിലും, ഈ എം എൽ എമാരിൽ ഒരാളായ രാജേന്ദ്ര ഗുധയെ വിവാദ പരാമർശത്തെത്തുടർന്ന് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുകയും നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ധോൽപൂരിൽ നിന്ന് റിതേഷ് ശർമ്മയെയും നഗറിൽ നിന്ന് ഖുർഷിദ് അഹമ്മദിനെയും നദ്ബായിൽ നിന്ന് ഖേം കരൺ ടൗലിയെയും പാർട്ടി മത്സരിപ്പിക്കുമെന്നാണ് ബിഎസ്പി സംസ്ഥാന പ്രസിഡന്റ് ഭഗവാൻ സിംഗ് ബാബ വെള്ളിയാഴ്ച വ്യക്തമാക്കിയത്. ഭരത്പൂർ ജില്ലയിലാണ് നഗറും നദ്ബായിയും വരുന്നത്. ഇവിടെ നിന്ന് യഥാക്രമം ബിഎസ്പിയുടെ വാജിബ് അലിയും ജോഗീന്ദർ സിംഗ് അവാനയും 2018-ൽ വിജയിച്ചിരുന്നു. ധോൽപൂർ സീറ്റിൽ ശോഭ റാണി കുശ്വാഹയാണ് വിജയിച്ചത്.
സംസ്ഥാനത്തെ 200 സീറ്റുകളിലും ബിഎസ്പി ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെങ്കിലും ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും കൂടുതലുള്ള ഒമ്പത് ജില്ലകളിലെ അറുപതോളം മണ്ഡലങ്ങളിലാണ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ബാബ പറഞ്ഞു. നിലവിൽ 34 നിയമസഭാ സീറ്റുകൾ പട്ടികജാതിക്കാർക്കും 25 എണ്ണം പട്ടികവർഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്.
ഈ വർഷം തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങള്‍ തങ്ങളുടെ പാർട്ടി തീരുമാനിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നു. ധോൽപൂർ മുനിസിപ്പൽ കൗൺസിലിന്റെ മുൻ ചെയർമാനാണ് ധോൽപൂർ സ്ഥാനാർത്ഥി ശർമ്മ. കോൺഗ്രസ് വിട്ട് 2010ൽ ബിജെപി ടിക്കറ്റിൽ സിവിൽ ബോഡി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അദ്ദേഹം 2018ൽ കോൺഗ്രസിൽ തിരിച്ചെത്തി. ഈ വർഷം ജൂണിൽ കോൺഗ്രസ് വിട്ട് വീണ്ടും ബിഎസ്പിയിൽ ചേരുകയായിരുന്നു.
ആൽവാർ ജില്ലയിലെ കിഷൻഗഡ് ബാസ് തഹസിൽ കിത്തൂർ ഗ്രാമപഞ്ചായത്തിൽ അഹമ്മദ് രണ്ട് തവണ സർപഞ്ചായിട്ടുണ്ട്. നഗറിൽ ഹോട്ടൽ ഉടമയായ ഇയാൾ മേഖലയിലെ സജീവ പ്രവർത്തകനാണ്. 2005-നും 2010-നും ഇടയിൽ ഭരത്പൂരിലെ സില പ്രമുഖ് ആയിരുന്ന മിസ്റ്റർ ടൗളി 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നദ്ബായിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.












Click it and Unblock the Notifications