കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലെ ബിജെപി എംപി ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറാകും; സുമിത്ര മഹാജന്റെ പിന്‍ഗാമി

Google Oneindia Malayalam News

ദില്ലി: ബിജെപി എംപി ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറാകും. രാജസ്ഥാനിലെ കോട്ട എംപിയാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടു തവണയായി കോട്ടയെ പ്രതിനിധീകരിക്കുന്ന ഓം ബിര്‍ള ഇത്തവണ കോണ്‍ഗ്രസ് നേതാവ് രാംനാരായണന്‍ മീണയെ രണ്ടര ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്.

77

മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ സുമിത്ര മഹാജന് പിന്‍ഗാമിയായിട്ടാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. സുമിത്ര മഹാജന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല. വര്‍ഷങ്ങളായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സുമിത്ര മഹാജന് തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കുന്നില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

മന്ത്രിസഭ ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഭാര്യ അമിത് ബിര്‍ള വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ലോക്‌സഭയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ട്ടി പേര് നിര്‍ദേശിക്കപ്പെടുന്ന വ്യക്തി സ്പീക്കറാകുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് വേണ്ടി വരില്ല. അതേസമയം, പ്രതിപക്ഷം ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കിയാല്‍ ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നേക്കും.

ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്

ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി രാഷ്ട്രപതി നിയമിച്ചത് വീരേന്ദ്ര കുമാറിനെയാണ്. തിങ്കളാഴ്ച സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. പ്രോ ടേം സ്പീക്കറുടെ മേല്‍നോട്ടത്തിലാണ് സത്യപ്രതിജ്ഞ. ബുധനാഴ്ച പുതിയ സ്പീക്കര്‍ എത്തുന്നതോടെ പ്രോ ടേം സ്പീക്കര്‍ പദവി കൈമാറും.

English summary
Rajasthan BJP MP Om Birla to be new Lok Sabha speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X