Get Updates
Get notified of breaking news, exclusive insights, and must-see stories!

അടല്‍ അല്ല, ഇനി രാജീവ് ഗാന്ധി സേവാകേന്ദ്രം; ബിജെപിയുടെ പേരുമാറ്റല്‍ റദ്ദ് ചെയ്ത് ഗെഹ്ലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ റദ്ദ് ചെയ്യുന്ന നടപടി കോണ്‍ഗ്രസ് സർക്കാർ തുടരുന്നു.. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും വസുദ്ധരരാജ സര്‍ക്കാര്‍ നടത്തിയ അനധികൃത നിയമനങ്ങള്‍ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കാന്‍ അതത് വകുപ്പുകള്‍ക്ക് അശോക് ഗെഹ്ലോട്ട് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പാഠപുസ്തകങ്ങളിലേക്ക് ഗാന്ധിയേയും നെഹ്രുവിനേയും തിരികെ കൊണ്ടുവരാനും കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാര്‍ പേരുമാറ്റി കാവിവത്ക്കരിക്കാന്‍ ശ്രമിച്ച ചില പദ്ധതികളുടെ പഴയ പേരുകള്‍ പുനസ്ഥാപിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിശദാംശങ്ങല്‍ ഇങ്ങനെ..

പേരുകള്‍ മാറ്റി

പേരുകള്‍ മാറ്റി

വസുന്ധര രാജയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അധികാരത്തിലിരുന്നു 2013-2018 കാലഘട്ടത്തില്‍ നിരവധി സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ബിജെപി മാറ്റിയിരുന്നു. ബിജെപിയുടെ ഈ പേരുമാറ്റല്‍ നടപടി ഉടന്‍ തന്നെ റദ്ദ് ചെയ്യുമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് വ്യക്തമാക്കുന്നത്.

രാജീവ് ഗാന്ധി സേവ കേന്ദ്ര

രാജീവ് ഗാന്ധി സേവ കേന്ദ്ര

നിരവധി സര്‍ക്കാര്‍ പദ്ധതികളുടെ പേരുകളില്‍ ബിജെപി 'കാവിവത്ക്കരിക്കാന്‍' ശ്രമം നടത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി സേവ കേന്ദ്രയുടെ പേര് വസുന്ധരരാജ സര്‍ക്കാറിന്റെ കാലത്ത് അടല്‍ സേവ കേന്ദ്ര എന്നാക്കി മാറ്റിയിട്ടുണ്ട്. ഇത് റദ്ദ് ചെയ്യാനും സേവ കേന്ദ്ര രാജീവ് ഗാന്ധിയുടെ പേരില്‍ തന്നെ നിലനിര്‍ത്താനും തീരുമാനമായതായി ഗെഹ്ലോട്ട് അറിയിച്ചു.

ഇനി അടല്‍ ഇല്ല

ഇനി അടല്‍ ഇല്ല

ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉടന്‍തന്നെ എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും അടല്‍ സേവാ കേന്ദ്ര എന്ന പേര് മാറ്റി രാജീവ് ഗാന്ധി സേവ കേന്ദ്ര പേര് പുനസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടപടി റദ്ദ് ചെയ്യണം

നടപടി റദ്ദ് ചെയ്യണം

പദ്ധതികളുടെ പേര് മാറ്റിയ ബിജെപി സര്‍ക്കാറിന്റെ നടപടി റദ്ദ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയായ സന്യം ലോഥ ഇത് സംബന്ധിച്ച് നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു.

ആദ്യമായല്ല

ആദ്യമായല്ല

ഇത് ആദ്യമായല്ല ബിജെപി സര്‍ക്കാറിന്റെ നിയമനങ്ങള്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദ് ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാം സര്‍ക്കാര്‍ രേഖകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ആര്‍എസ്എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാദ്യയുടെ ചിത്രങ്ങള്‍ മാറ്റാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ഉത്തരവ്

ഉത്തരവ്

സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയം ഭരണ ഏജന്‍സികള്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. രാജസ്ഥാന്‍ പ്രിന്റിങ്ങ് ആന്റ് സ്റ്റേഷനറി വകുപ്പ് സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും, സെക്രട്ടറിമാര്‍ക്കും, ഡിവിഷനല്‍ കമ്മീഷണര്‍മാര്‍ക്കും, ജില്ലാ കളക്ടര്‍മാര്‍ക്കും, വകുപ്പ് മേധാവികള്‍ക്കും ഉത്തരവ് കൈമാറി

നീക്കം ചെയ്യണം

നീക്കം ചെയ്യണം

മന്ത്രിമാരുടെ യോഗം തീരുമാനിച്ചതു പ്രകാരം പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്യായയുടെ ചിത്രം സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തെ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം നടന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലായിരുന്നു ലെറ്റര്‍ പാഡുകളില്‍ നിന്ന് ദീന്‍ ദയാലിന്റെ ചിത്രം നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.

പാഠപുസ്തകങ്ങളില്‍

പാഠപുസ്തകങ്ങളില്‍

പാഠപുസ്തകങ്ങളും റഫറന്‍സ് മെറ്റീരിയലുകളും പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അശോക് ഗെലോട്ടിന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്നും പുറത്താക്കിയ ഗാന്ധിയും നെഹ്റുവും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത.

റിപ്പോര്‍ട്ട് നല്‍കണം

റിപ്പോര്‍ട്ട് നല്‍കണം

മഹാത്മ ഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു എന്നിവര്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ക്ക് പാഠപുസ്തകങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് പുതിയ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് ലിങ് ദോതസ്ര വ്യക്തമാക്കിയിരുന്നു. പാഠപുസ്തകങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തലപ്പത്തെ ആര്‍എസ്എസ് നേതാക്കള്‍

തലപ്പത്തെ ആര്‍എസ്എസ് നേതാക്കള്‍

ആര്‍എസ്എസ് നേതാക്കളെ വിവിധ ബോര്‍ഡുകളുടെയും ഇതര സ്ഥാപനങ്ങളുടെയും തലപ്പത്ത് കയറ്റിയിരുത്തിയ നടപടികളും പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നത് ലക്ഷ്യമിട്ട് ആര്‍എസ്എസ്സുകാരെ ഉദ്യോഗസ്ഥതലങ്ങളില്‍ തിരുകിക്കയറ്റിയിരുന്നതായും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

യൂണിവേഴ്സിറ്റികള്‍ തുറക്കും

യൂണിവേഴ്സിറ്റികള്‍ തുറക്കും

ഇതോടൊപ്പം തന്നെ രണ്ട് യൂണിവേഴ്സിറ്റികള്‍ വീണ്ടും തുറക്കാനും ആദ്യ ക്യാബിനറ്റ് മീറ്റിങ് തീരുമാനമെടുത്തു. ബിജെപി സര്‍ക്കാര്‍ അടച്ചു പൂട്ടിയ ഡോ. ബീം റാവും അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റിയും ഹരിദേവ് ജോഷി യൂണിവേഴ്സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനുമാണ് തുറക്കാന്‍ തീരുമാനമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+