Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുതിരക്കച്ചവടത്തിന് കളമൊരുങ്ങുന്നു?';രാജസ്ഥാനിൽ എംഎൽഎമാരെ ഒളിപ്പിക്കാൻ കോൺഗ്രസ്

ദില്ലി; രാജ്യസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിന് കളമൊരുങ്ങിയ രാജസ്ഥാനിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസ്. എംഎല്‍എമാരെ ഉദയ്പൂരിലെ റിസോര്‍ട്ടുകളിലേക്ക് മാറ്റാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. എംഎൽഎമാരോട് ഉദയ്പൂരിൽ എത്താൻ നേതൃത്വം ആവശ്യപ്പെട്ടതായി നേതൃത്വം അറിയിച്ചു.

ചില നേതാക്കൾ ഇന്ന് തന്നെ ഉദയ്പൂരിലെത്തും. മറ്റ് ചുലർ നാളെയോടെയും തിരിക്കും, പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സ്വതന്ത്ര എംഎൽഎമാരേയും കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുന്ന മറ്റ് എംഎൽഎമാരേയും റിസോർട്ടിലേക്ക് മാറ്റുമെന്നും നേതാക്കൾ അറിയിച്ചു. ജൂൺ 10 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാരോണ്‍ എസ്സല്‍ എന്ന മീഡിയ ഗ്രൂപ്പിന്റെ മേധാവി സുബാഷ് ചന്ദ്രയെ ബിജെപി മത്സരിപ്പിച്ചതോടെയാണ് രാജസ്ഥാനിൽ മത്സരം കടുത്തത്.

മേക്ക് ഓവറെന്ന് പറഞ്ഞാൽ ദാ ഇതാണ്..അതിഥി രവി തകർത്ത് കളഞ്ഞല്ലോ...വൈറലായി ഫോട്ടോകൾ

രണ്ട് സീറ്റുകളിൽ വിജയിക്കാം


രാജസ്ഥാനിൽ നാല് രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 108 എം എല്‍ എമാരാണ് ഉള്ളത്. 41 വോട്ടുകളാണ് ഒരു സീറ്റിൽ വിജയിക്കാൻ ആവശ്യം. അതുകൊണ്ട് തന്നെ രണ്ട് സീറ്റുകളിൽ കോൺഗ്രസിന് എളുപ്പത്തിൽ വിജയിക്കാൻ സാധിക്കും. രൺ‍ദീപ് സിംഗ് സുർജേവാലയേയും മുകുൾ വാസ്നിക്കിനേയുമാണ് കോൺഗ്രസ് ആദ്യ രണ്ട് സീറ്റിലേക്ക് മത്സരിപ്പിച്ചത്.

71 എം എൽ എമാർ, വിജയം ഒരു സീറ്റിൽ


അതേസമയം ബി ജെ പിയെ സംബന്ധിച്ചെടുത്തോളം അവർക്ക് 71 എം എൽ എമാരുടെ പിന്തുണയാണ് ഉള്ളത്. അതിനാൽ ഒരു അംഗത്തെ വിജയിപ്പിക്കാം. ഘനശ്യാം തിവാരിയെയാണ് ബി ജെ പി ഒന്നാം സീറ്റിലേക്ക് മത്സരിപ്പിക്കുന്നത്. എന്നാൽ രണ്ടാം സീറ്റ് ലക്ഷ്യം വെച്ച് സുഭാഷ് ചന്ദ്രയ്ക്ക് ബി ജെ പി സീറ്റ് നൽകി. സുബാഷ് ചന്ദ്രയെ ജയിപ്പിക്കണമെങ്കിൽ 11 വോട്ടുകൾ ബി ജെ പിക്ക് കണ്ടെത്തണം.

മൂന്നാം സീറ്റിലേക്ക് മത്സരം


മറുവശത്ത് മൂന്നാം സീറ്റ് ലക്ഷ്യം വെച്ച് കോൺഗ്രസും സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിട്ടുണ്ട്. പ്രമോദ് തിവാരിയാണ് മൂന്നാം സീറ്റിൽ മത്സരിക്കുന്നത്. തിവാരിക്ക് വിജയിക്കണമെങ്കിൽ കുറഞ്ഞത് 15 എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന് ആവശ്യമാണ്. നിരവധി സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് രാജസ്ഥാനിലെ കോൺഗ്രസ് ഭരണം. സ്വതന്ത്ര വോട്ടുകളും ചെറുകക്ഷികളുടെ വോട്ടുകളുമാണ് കോൺഗ്രസും ബി ജെ പിയും കണ്ണുവെക്കുന്നത്. 13 സ്വതന്ത്ര എം എൽ എമാരിൽ 12 പേരുടെ പിന്തുണയും നിലവിൽ കോൺഗ്രസിനാണ്. ഇതിൽ ആരെയെങ്കിലും ബി ജെ പി മറുകണ്ടം ചാടിച്ചാൽ രണ്ടാം രാജ്യസഭ സീറ്റെന്ന മോഹം ബി ജെ പിക്ക് എളുപ്പം സാധിച്ചെടുക്കാൻ പറ്റും.

മുൻ ബി എസ് പി നേതാക്കളെ പങ്കെടുപ്പിക്കരുതെന്ന്


അതിനിടെ നേരത്തേ ബി എസ് പിയിൽ നിന്നും കോൺഗ്രസിൽ ചേർന്ന ആറ് എം എൽ എമാരെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ബി എസ് പി ഗവർണർ കൽരാജ് മിശ്രയ്ക്കും നിയമസഭ സ്പീക്കർ സി പി ജോഷിക്കും കത്തെഴുതി. കൂറുമാറ്റ നിരോധന നിയമപ്രകാരം എം എൽ എമാർക്കെതിരെ സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ഇവരെ മാറ്റി നിർണത്തണമെന്നുമാണ് ബിഎസ്പി സംസ്ഥാന അധ്യക്ഷൻ ഭഗവാൻ സിംഗ് ബാബ കത്തിൽ ചൂണ്ടിക്കാട്ടിയത്. രാജേന്ദ്ര ഗുധ, ലഖൻ മീണ, ദീപ്ചന്ദ് ഖേരിയ, സന്ദീപ് യാദവ്, ജോഗീന്ദർ അവാന, വാജിബ് അലി എന്നിവരാണ് 2019 ൽ ബി എസ് പി വിട്ട് കോൺഗ്രസിൽ ചേർന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+