രാജസ്ഥാനില്‍ പോളിംഗ് 68,41 ശതമാനം, ജയ്‌സാല്‍മീര്‍ ജില്ലയില്‍ റെക്കോര്‍ഡ് പോളിംഗ്
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പോളിംഗ് അവസാനിച്ചു. ഇതുവരെ 68.41 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ വരുമ്പോള്‍ ഇത് ഇനിയും ഉയരുമെന്നാണ് സൂചന. വൈകീട്ട് ആറ് മണി വരെ ബൂത്തിലെത്തിയവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ആറ് മണിക്ക് ആരെയും ബൂത്തില്‍ കയറാന്‍ അനുവദിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവീണ്‍ ഗുപ്ത പറഞ്ഞു. അതേസമയം ജയ്‌സാല്‍മീര്‍ ജില്ലയില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 76.57 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിംഗും ഇവിടെയാണ് രേഖപ്പെടുത്തിയത്.

ധോല്‍പൂരില്‍ 74.11 ശതമാനം, ജാല്‍വര്‍ 73.37, പ്രതാപ്ഗഡ് 73.36, ബാരണ്‍ 73.12 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ് ശതമാനം. പലിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 60.71 ശതമാനമാണ് പലിയിലെ പോളിംഗ്. സിരോഹി 63.62, ജലോരി 64.10, ജോധ്പൂര്‍ 64.32, ഉദയ്പൂര്‍ 64.98 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ സ്ഥലങ്ങള്‍.
മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ആല്‍വാറിലെ തിജാരയിലാണ്. 80.85 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. 57.81 ശതമാനം രേഖപ്പെടുത്തിയ പലിയിലെ സുമര്‍പൂരാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലം.












Click it and Unblock the Notifications