കസേര പിടിക്കാന്‍ പൈലറ്റും ഗെലോട്ടും; രാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാകും, തീരുമാനം ഇന്നറിയാം
ദില്ലി: രാജസ്ഥാനില്‍ സച്ചിന് പൈലറ്റോ? അശോക് ഗെലോട്ടോ? ആരാകും മുഖ്യമന്ത്രി. കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഇന്നറിയാം. സച്ചിന് പൈലറ്റിനേയും അശോക് ഗെലോട്ടിനേയും പാര്‍ട്ടി നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എഐസിസി നിയോഗിച്ച നിരീക്ഷകന് കെസി വേണുഗോപാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതികള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടും ഇന്ന് തന്നെ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം എടുക്കുക.
പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷം നേടാന്‍ കഴിയാന്‍ സാധിക്കാത്തതിനാല്‍ ്അനുഭവ പരിചയമുള്ള മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സമാനമായ സാഹചര്യത്തിന് മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാറിനെ വിജയകരമായി നയിച്ച നേതാവ് എന്നതും അശോക് ഗെലോട്ടിന് കരുത്താവും.

അതേസമയം സച്ചിന് പൈലറ്റിന് വേണ്ടിയും അണികള്‍ സജീവമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന നിമിഷങ്ങളില്‍ സച്ചിന് പൈലറ്റ് അടുത്ത മുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സ്വാധീന മേഖലകളില്‍ വിജയാഹ്ളാദ റാലികള്‍ നടന്നത്.
എംഎല്മാര്ക്കിടയിലും ഭിന്നത രൂക്ഷമാണ്. രണ്ട് നേതാക്കന്മാര്ക്കും പിന്നിലായി നിലയുറപ്പിച്ചിരിക്കുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ ഗെലോട്ടിനെ മുഖ്യമന്ത്രിയും സച്ചിന് പൈലറ്റിനെ ഉപമുഖ്യമന്ത്രിയാക്കാനുമാണ് സാധ്യത.
Recommended Video

-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications