ഒടുവില്‍ രാഹുല്‍ ഗാന്ധിയെത്തി; സച്ചിന്‍ പൈലറ്റിന് സന്ദേശം; അനുനയത്തിനുള്ള ശ്രമം
ദില്ലി: സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടികള്‍ സീകരിച്ചെങ്കിലും അനുയനത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ കളത്തിലിറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് ഉടലെടുത്ത പ്രതിസന്ധിക്ക് പിന്നാലെ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പാന്‍ കോണ്‍ഗ്രസ് നേതൃത്വം പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ വിട്ടുവീഴ്ച്ചക്കില്ലായെന്ന ഉറച്ച തീരുമാനത്തിലായിരുന്നു യുവ നേതാവ്.

ആദ്യ കൂടികാഴ്ച്ച
രാജസ്ഥാനിന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റും തമ്മില്‍ പ്രതിസന്ധി രൂക്ഷമായതോടെ സച്ചിന്‍ പൈലറ്റ് പലതവണ രാഹുല്‍ ഗാന്ധിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. പിന്നാലെ സോണിയാ ഗാന്ധിയുടെ വിശ്വസ്തരിലൊരാളായ അഹമ്മദ് പട്ടേലുമായി കൂടികാഴ്ച്ച നടത്തുകയായിരുന്നു.
Recommended Video

തൃപ്തനായിരുന്നില്ല
പട്ടേലുമായുള്ള കൂടികാഴ്ച്ചയില്‍ സച്ചിന്‍ പൈലറ്റ് തൃപ്തനായിരുന്നില്ല. ഇതോടെ അനുനയ ശ്രമം പാളുകയായിരുന്നു. തുടര്‍ന്ന കോണ്‍ഗ്രസ് രണ്ട് തവണയായി വിളിച്ച നിയമസഭാ കക്ഷി യോഗത്തില്‍ നിന്നും സച്ചിന്‍ പൈലറ്റ് വിട്ടു നിന്നു. ഒടുവില്‍ പാര്‍ട്ടി സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കി.

ഇടപെട്ട് രാഹുല്‍ ഗാന്ധി
എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സച്ചിനെ അനുനയിപ്പിക്കാനുള്ള ഒടുവിലത്തെ ശ്രമമാണ്. പൈലറ്റിനെ ചുമതലകളില്‍ നിന്നും നീക്കി രണ്ടാമത്തെ ദിവസമാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതികരിക്കുന്നത്.

പാര്‍ട്ടി അംഗം തന്നെ
രാഹുല്‍ ഗാന്ധി സച്ചിന്‍ പൈലറ്റിന് ഒരു സന്ദേശം അയച്ചിരിക്കുകയാണ്. താങ്കള്‍ ഇപ്പോഴും പാര്‍ട്ടി അംഗം തന്നെയാണ്. കോണ്‍ഗ്രസിന്റെ വാതിലുകള്‍ താങ്കള്‍ക്കായി എപ്പോഴും തുറന്നിരിക്കുകയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദേശം. ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതികരണം
വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരേയും പ്രതികരിച്ചിരുന്നില്ല. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സജീവമായ രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പ്രതികരിച്ചിരുന്നത് രാഗുല്‍ ഗാന്ധിയുടെ ഹൃദയത്തിലുള്ള ആളാണ് സച്ചിന്‍ എന്നും അവര്‍ക്കിടയില്‍ പരസ്പരം വലിയ ബഹുമാനവും സ്‌നേഹവും ഉണ്ടെന്നായിരുന്നു.

പ്രതിസന്ധി
2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ സച്ചിന്‍ പൈലറ്റ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നആവശ്യത്തെ മറികടന്ന് കൊണ്ടായിരുന്നു മുതിര്‍ന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയത്. അന്ന് മുതല്‍ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായിരുന്നു.

ബിജെപിയിലേക്കില്ല
പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ബിജെപിയില്‍ ചേരില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സച്ചിന്‍ പൈലറ്റ്. താനിപ്പോഴും കോണ്‍ഗ്രസുകാരനാമെന്നും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മുമ്പില്‍ തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് നീക്കം നടക്കുന്നതെന്നുമാണ് സച്ചിന്‍ പൈലറ്റ് പറയുന്നത്. ഒരിക്കലും കോണ്‍ഗ്രസ് വിട്ടുപോകില്ലെന്നാണ് സച്ചിന്‍ പൈലറ്റ് നല്‍കുന്ന സൂചന.

അസഹനീയം
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് മാറി നിന്നത് മുതലാണ് രാജസ്ഥാനില്‍ തനിക്കെതിരെ നീക്കം തുടങ്ങിയതെന്ന് സച്ചിന്‍ പൈലറ്റ് ആരോപിച്ചിരുന്നു. അശോക് ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുക എന്നത് വളരെ അസഹനീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.












Click it and Unblock the Notifications