Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയോട് കളിവേണ്ട, ജനവിധി അവര്‍ക്കൊപ്പമാണ്, സുവേന്ദുവിനോട് ബിജെപി നേതാവിന്റെ ആവശ്യം ഇങ്ങനെ

ദില്ലി: ബിജെപി നേതാവില്‍ നിന്ന് അമ്പരിപ്പിക്കുന്നൊരു ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. മമതയെ ആക്രമിക്കുന്നതില്‍ നിന്ന് സുവേന്ദു വിട്ടുനില്‍ക്കണമെന്നും, ജനവിധി അവര്‍ക്കൊപ്പമാണെന്നും രജിബ് ബാനര്‍ജി പറഞ്ഞു. തൃണമൂലില്‍ നിന്ന് നേരത്തെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന പ്രമുഖ നേതാവാണ് അദ്ദേഹം. തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ബിജെപിയുടെ യോഗങ്ങളിലൊന്നും പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ്. ഏത് നിമിഷവും ടിഎംസി പാളയത്തിലേക്ക് പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ് അദ്ദേഹമെന്നാണ് സൂചന.

1

സുവേന്ദു അധികാരി ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്ന് രജിബ് ബാനര്‍ജി ഓര്‍മിപ്പിച്ചു. ഇന്ധന വില വര്‍ധിച്ച് വരുന്നതിലൂടെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. അതിനെ കുറിച്ചാണ് സുവേന്ദു ചിന്തിക്കേണ്ടത്. അവരെ സഹായിക്കാന്‍ ഒപ്പം നില്‍ക്കണം. അല്ലാതെ മമത ബാനര്‍ജിയെ തുടരെ വിമര്‍ശിച്ചത് കൊണ്ട് ഒരു കാര്യവുമില്ലെന്നും രജിബ് ബാനര്‍ജി പറഞ്ഞു. അതേസമയം സുവേന്ദുവിന് പ്രതിപക്ഷ നേതാവിന്റെ പദവി ലഭിച്ചിരുന്നെങ്കിലും രജിബിന് കാര്യമായ റോളൊന്നും ബിജെപിയില്‍ ഉണ്ടായിരുന്നില്ല. പല നേതാക്കളും സുവേന്ദുവിന്റെ ശൈലിയില്‍ അതൃപ്തരാണ്.

മമതയ്ക്ക് ഈ നാട്ടിലെ ജനങ്ങള്‍ 213 സീറ്റ് നല്‍കിയാണ് വിജയിപ്പിച്ചത്. അനാവശ്യമായി അവരെ വിമര്‍ശിക്കുന്നതിലേക്ക് പ്രതിപക്ഷ നേതാവ് നീളരുത്. ഇന്ധന വര്‍ധന, എല്‍പിജി വലി വര്‍ധന തുടങ്ങിയവയിലൂടെ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കണമെന്നും രജിബ് ആവശ്യപ്പെട്ടു. അതേസമയം രജിബ് ബാനര്‍ജിയുടെ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യം നിറഞ്ഞതാണെന്ന് ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. സുവേന്ദു അന്യായമായി മമതയെ കുറ്റം പറയുകയാണ്. ഇന്ധന വിലയ്‌ക്കെതിരെ ഒരു വാക്ക് പോലും ബിജെപി ഇതുവരെ പറഞ്ഞിട്ടില്ലെന്നും കുനാല്‍ ഘോഷ് പറഞ്ഞു.

Recommended Video

cmsvideo
    കോൺഗ്രസിനെ ചതിച്ച സിന്ധ്യ..ആ കളി ശരിക്കും ഏറ്റു

    "ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ

    അതേസമയം രജിബ് ബാനര്‍ജി തൃണമൂലിലേക്ക് തിരിച്ചുവരുന്ന കാര്യത്തെ പറ്റി തനിക്ക് അറിവില്ലെന്നും കുനില്‍ ഘ ാേഷ് വ്യക്തമാക്കി. നേരത്തെ രജിബ് കുനാല്‍ ഘോഷിനെയും മറ്റൊരു തൃണമൂല്‍ നേതാവായ പാര്‍ത്ഥ ചാറ്റര്‍ജിയെയും അവരുടെ വീടുകളിലെത്തി കണ്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ടിഎംസിയിലേക്കുള്ള വരവ് എളുപ്പമാകില്ല. തൃണമൂല്‍ പ്രവര്‍ത്തകര്‍ വഞ്ചകന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. തിരിച്ചുവരവിനെ അവര്‍ എതിര്‍ക്കുന്നുമുണ്ട്.

    മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+