കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരം പാവ ഷെല്ലുകള്‍ക്ക് ആഭ്യന്ത്രര മന്ത്രിയുടെ അനുമതി

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കാശ്മീരില്‍ സുരക്ഷാ സൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ക്ക് പകരമായി പാവ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ ആഭ്യന്തരമന്ത്രി അനുമതി നല്‍കി. സംഘര്‍ഷ പ്രദേശമായ കാശ്മീരില്‍ ഞായറാഴ്ച സര്‍വകക്ഷി സംഘം സന്ദര്‍ശിക്കുന്നതിന് തൊട്ടുമുന്‍പാണ് ആഭ്യന്തരമന്ത്രിയുടെ തീരുമാനം.

മാരകമായി മുറിവേല്‍പ്പിക്കുന്ന പെല്ലറ്റ് ഷെല്ലുകള്‍ ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് 'പെലാര്‍ഗോണിക് ആസിഡ് വാനിലില്‍ അമൈഡ്' അഥവാ പാവ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുളകില്‍ നിന്നും വേര്‍തിരിക്കുന്ന പദാര്‍ത്ഥം കൊണ്ട് നിര്‍മിക്കുന്ന പാവ ഷെല്ലുകള്‍ കണ്ണുകള്‍ക്ക് അസ്വസ്ഥതയുളവാക്കുമെങ്കിലും മാരകമല്ല.

rajnathsingh

ഇതോടെ ബി.എസ്.എഫിന്റെ ടിയര്‍ സ്‌മോക് യൂണിറ്റ് 'പവ' ഷെല്ലുകള്‍ വന്‍തോതില്‍ നിര്‍മ്മിക്കും. ഞായറാഴ്ചയോടെ 1,000 ഷെല്ലുകള്‍ കാശ്മീരില്‍ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഓഗസ്തില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയിരുന്ന ആഭ്യന്തര മന്ത്രി പെല്ലറ്റ് ഷെല്ലുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു.

ജൂലൈ 8ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹന്‍ വാനിയെ സുരക്ഷാ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കാശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതേ തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പിലും മറ്റും ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പെല്ലറ്റ് തോക്കുപയോഗിച്ചുള്ള വെടിവെപ്പില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

English summary
Rajnath Singh approves use of chilli-based shells for crowd control in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X