Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്‌നാഥ് സിംഗ് ബിജെപിയുടെ പ്രകടനപത്രികാ കമ്മിറ്റി തലവന്‍; അനില്‍ ആന്റണിയും കമ്മിറ്റിയില്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി പ്രകടനപത്രിക തയ്യാറാക്കാനുള്ള കമ്മിറ്റിയുടെ തലവനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ നിയോഗിച്ചു. കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ യഥാക്രമം കണ്‍വീനറും കോ-കണ്‍വീനറുമായിരിക്കും. 27 പേരാണ് പ്രകടനപത്രിക തയ്യാറാക്കാനുള്ള കമ്മിറ്റിയില്‍ ഉള്ളത്.

ഭൂപേന്ദര്‍ യാദവ്, അര്‍ജുന്‍ റാം മേഘ്വാള്‍, കിരണ്‍ റിജിജു, അശ്വിനി വൈഷ്ണവ്, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ പട്ടേല്‍, ഹിമന്ത ബിശ്വ ശര്‍മ, വിഷ്ണു ദേവ് സായ്, മോഹന്‍ യാദവ്, ശിവരാജ് സിംഗ് ചൗഹാന്‍, വസുന്ധര രാജെ, സ്മൃതി ഇറാനി, ജുവല്‍ ഓറം രവിശങ്കര്‍ പ്രസാദ്, സുശീല്‍ മോദി, കേശവ് പ്രസാദ് മൗര്യ, രാജീവ് ചന്ദ്രശേഖര്‍, വിനോദ് താവ്ഡെ, രാധാ മോഹന്‍ ദാസ് അഗര്‍വാള്‍, മഞ്ജീന്ദര്‍ സിംഗ് സിര്‍സ, ഒ.പി. ധങ്കര്‍, അനില്‍ ആന്റണി, താരിഖ് മന്‍സൂര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

2024 LOKSABHA ELECTION

ഈ ആഴ്ച ആദ്യം ബി ജെ പി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനാടിസ്ഥാനത്തിലുള്ള താരപ്രചാരകരുടെ പട്ടികയും പുറത്തിറക്കിയിരുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള താര പ്രചാരകരുടെ പട്ടികയില്‍ പ്രധാനമന്ത്രി മോദി, രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ഉള്‍പ്പെടുന്നു. 2014 ല്‍ 'അബ്കി ബാര്‍ മോദി സര്‍ക്കാര്‍', 2019ല്‍ 'ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍' തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു ബി ജെ പി പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇത്തവണ ഇത് 'അബ്കി ബാര്‍ 400 പര്‍' എന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ തുടര്‍ച്ചയായി മൂന്നാം തവണയും ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന എന്‍ ഡി എ 400 സീറ്റുകളാണ് ഇത്തവണ ഉന്നം വെക്കുന്നത്. 97 കോടി വോട്ടര്‍മാരാണ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. ഫലം ജൂണ്‍ നാലിനാണ് പ്രഖ്യാപിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+