സിറ്റിങ് സീറ്റില്‍ മൂന്നാംസ്ഥാനത്ത്; ഞെട്ടല്‍ മാറാതെ ആം ആദ്മി പാര്‍ട്ടി
ദില്ലി: ഏപ്രില്‍ 23ന് ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ രജൗറി ഗാര്‍ഡനിലുണ്ടായ തോല്‍വിയില്‍ ഞെട്ടിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. സിറ്റിങ് സീറ്റീല്‍ അവര്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നത് അരവിന്ദ് കെജ് രിവാള്‍ സര്‍ക്കാരിന് കനത്ത ഒരു മുന്നറിയിപ്പുകൂടിയായിരിക്കുകയാണ്.
ബിജെപിക്കും കോണ്‍ഗ്രസിനും പിന്നിലായാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ഹര്‍ജീത്ത് സിങ് ഫിനിഷ് ചെയ്തത്. അസംബ്ലി ഇലക്ഷന്‍ റിസല്‍ട്ട് ആം ആദ്മിക്ക് ദില്ലി നിയമസഭയില്‍ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ലെങ്കിലും മുന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ 10 ദിവസം മാത്രമാണെന്നത് പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു.

2015ലെ തെരഞ്ഞെടുപ്പില്‍ 47 ശതമാനം വോട്ടാണ് ആം ആദ്മിയുടെ ജര്‍ണല്‍ സിങ് നേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 13 ശതമാനം വോട്ടുകള്‍ നഷ്ടപ്പെട്ടപ്പോള്‍ 38 ശതമാനം വോട്ടുകളുണ്ടായിരുന്ന ബിജെപി 2017 ആകുമ്പോഴേക്കും അത് 52 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്തെത്തിയത് ആം ആദ്മിക്ക് നാണക്കേടുമായി.
സംസ്ഥാനത്ത് ആം ആദ്മി താരതമ്യേന മികച്ച ഭരണം കാഴ്ചവെക്കുമ്പോഴും തെരഞ്ഞെടുപ്പില്‍ പിന്നോക്കം പോകുന്നത് പാര്‍ട്ടി നേതാക്കളുടെ കഴിവുകേടായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, തങ്ങള്‍ ദില്ലിക്കുവേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യുന്നത് തുടരുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇത് ബാധിക്കില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണമികവിനുള്ള അംഗീകാരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications