കുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെ
ദില്ലി: ലോക്‌സഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. രാജ്യസഭയിലും അങ്ങനെ തന്നെ. ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം ബിജെപിക്കുണ്ടെങ്കിലും രാജ്യസഭയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. എന്നാല്‍ രാജ്യസഭയില്‍ നാള്‍ക്കുനാള്‍ ബിജെപി കൂടുതല്‍ സീറ്റ് പിടിക്കുന്നു എന്നതാണ് ചിത്രം.
തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 9 സീറ്റുകള്‍ കൂടി ബിജെപി രാജ്യസഭയില്‍ സ്വന്തമാക്കി. കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയാണ്. ചരിത്രത്തകര്‍ച്ചയിലാണ് പാര്‍ട്ടി. സംസ്ഥാനങ്ങളില്‍ ഭരണം തിരിച്ചുപിടിക്കാതെ കോണ്‍ഗ്രസിന് ഇനി രക്ഷയില്ല. വിശദവിവരങ്ങള്‍ ഇങ്ങനെ...

ബിജെപിയുടെ അംഗബലം
തിങ്കളാഴ്ച 11 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 9 സീറ്റുകളില്‍ ബിജെപി ജയിച്ചു. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം 92 ആയി ഉയര്‍ന്നു. ഇനി 31 സീറ്റുകള്‍ കൂടി ലഭിച്ചാല്‍ ബിജെപി രാജ്യസഭയില്‍ കേവല ഭൂരിപക്ഷം മറികടക്കും.

110 അംഗങ്ങള്‍ വരെ
123 സീറ്റുകള്‍ ലഭിച്ചാല്‍ രാജ്യസഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കും. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന് അഞ്ച് സീറ്റുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒരു സീറ്റും. ഇതോടെ എന്‍ഡിഎ കക്ഷികള്‍ക്ക് മൊത്തം 98 സീറ്റുകളായി. തമിഴ്‌നാട്ടിലെ എഐഎഡിഎംകെയുടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുടെയും സഹായത്തോടെ 110 അംഗങ്ങള്‍ വരെ ബിജെപിയെ പിന്തുണയ്ക്കും.

കര്‍ണാടകത്തില്‍ പ്രതീക്ഷ
കര്‍ണാടകത്തിലെ ബിജെപി രാജ്യസഭാ എംപി അശോക് ഗസ്തി അടുത്തിടെ മരിച്ചിരുന്നു. ഈ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 1ന് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ ബിജെപി ഭരിക്കുന്നതിനാല്‍ വിജയം സുനിശ്ചിതമാണ്. അതോടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് ബിജെപിക്ക് രാജ്യസഭയില്‍ 93 സീറ്റായി ഉയരും.

ബിഹാറില്‍ രണ്ടു സീറ്റുകള്‍
ബിഹാറില്‍ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എല്‍ജെപി അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്റെ വിയോഗത്തെ തുടര്‍ന്നാണ് ഒരു സീറ്റില്‍ ഒഴിവ് വന്നത്. ഈ സീറ്റുകള്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കും എന്ന് വ്യക്തമല്ല. ബിഹാര്‍ നിയമസഭയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയാല്‍ ഈ സീറ്റും ബിജെപിക്കൊപ്പം നില്‍ക്കും.

ആറ് സീറ്റ് നഷ്ടമായത് ഇങ്ങനെ
നേരത്തെ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ശിവസേനയും അകാലിദളും അടുത്തിടെ സഖ്യം വിട്ടിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമായിട്ടാണ് ശിവസേന സഖ്യം വിട്ടത്. കാര്‍ഷിക പരിഷ്‌കരണ ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് അകാലിദള്‍ സഖ്യം വിട്ടത്. ഇവര്‍ക്ക് മൂന്ന് വീതം രാജ്യസഭാ സീറ്റുകളാണുള്ളത്.

യുപിയിയില്‍ നിന്ന് 8 സീറ്റ് കിട്ടി
തിങ്കളാഴ്ച 11 രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പത്ത് സീറ്റുകള്‍ ഉത്തര്‍ പ്രദേശിലും ഒന്ന് ഉത്തരാഖണ്ഡിലുമായിരുന്നു. ഉത്തരാഖണ്ഡിലെ സീറ്റില്‍ ബിജെപി ജയിച്ചു. യുപിയില്‍ എട്ട് സീറ്റിലും ബിജെപിയാണ് ജയിച്ചത്. എസ്പിയും ബിഎസ്പിുയം ഓരോന്ന് വീതം നേടുകയും ചെയ്തു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസിന്റഎ കാര്യം
യുപിയിലെ രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിന്റെതായിരുന്നു. പിഎല്‍ പുനിയ, രാജ് ബബ്ബാര്‍ എന്നിവരുടെ കാലാവധി നവംബര്‍ 25ന് അവസാനിക്കും. കോണ്‍ഗ്രസിന്റെ രണ്ടു സീറ്റും ബിജെപി പിടിച്ചു. ഇതോടെ കോണ്‍ഗ്രസ് അംഗബലം ആദ്യമായി 40ല്‍ താഴെ എത്തി. ഇപ്പോള്‍ 38 അംഗങ്ങളാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിനുള്ളത്.ബിഹാര്‍, കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നത്. ഇവിടെ മുന്നേറ്റം നടത്തിയാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറും.












Click it and Unblock the Notifications