മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്, മഹാവികാസ് അഗാഡി എംഎല്‍എയുടെ വോട്ട് അസാധു, ഹരിയാനയില്‍ മാക്കന്‍ തോറ്റു
മുംബൈ: രാജസ്ഥാനിലും കര്‍ണാടകത്തിലും ഫലം വന്നെങ്കിലും മഹാരാഷ്ട്രയിലും ഹരിയാനയിലും രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം വൈകുന്നു. മഹാസഖ്യത്തിലെ ഒരു എംഎല്‍എയുടെ വോട്ടും ഇതിനിടെ അസാധുവാക്കിയിരിക്കുകയാണ്. പരസ്പരം നല്‍കിയ പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ളത്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഇക്കാര്യത്തില്‍ പോരടിക്കുകയാണ്.
രാജ്യസഭാ തിരഞ്ഞെടുപ്പ്: കര്‍ണാടകത്തില്‍ ഒന്നിലൊതുങ്ങി കോണ്‍ഗ്രസ്, മൂന്നെണ്ണം ബിജെപിക്കൊപ്പം
വോട്ട് ചെയ്‌തെന്ന സൂചന നല്‍കിയെന്ന പരാതി അടക്കമാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ഇതോടെ രാത്രി വൈകിയും വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നില്ല. ഒടുവില്‍ വളരെ വൈകിയാണ് വോട്ടെണ്ണലിനുള്ളില്‍ അനുമതി തന്നെ ലഭിച്ചത്.

ഒരുപാട് നേരം നീണ്ട ഫലപ്രഖ്യാപനത്തിനൊടുവില്‍ ഹരിയാനയിലെ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ ഹരിയാനയില്‍ നിന്ന് തോറ്റിരിക്കുകയാണ്. അതേസമയം മഹാരാഷ്ട്രയില്‍ മൊത്തം വോട്ട് എണ്ണിയിട്ടുണ്ട്. 284 വോട്ടുകളാണ് മൊത്തം രേഖപ്പെടുത്തിയിട്ടുണ്ട്. ശിവസേനയുടെ സുഹാസ് കാണ്ടെയുടെ വോട്ട് അസാധുവാക്കി. അതേസമയം ബിജെപി എന്തൊക്കെ രാഷ്ട്രീയക്കളി കളിച്ചാലും മഹാവികാസ് അഗാഡിയുടെ നാല് സ്ഥാനാര്‍ത്ഥികളും ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോററ്റ് പറഞ്ഞു.

അജയ് മാക്കനെ കൂടാതെ ബിജെപിയുടെ കൃഷന്‍ ലാല്‍ പന്‍വറും രാജ്യസഭയിലേക്ക് ഹരിയാനയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം ഏറ്റവും പ്രശ്‌നമുള്ളതും മഹാരാഷ്ട്രയിലാണ്. സുഹാസ് കാണ്ടെയുടെ വോട്ട് അസാധുവാക്കിയതില്‍ പ്രതിഷേധം രൂക്ഷമാണ്. തന്റെ വോട്ട് അസാധുവാക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് കാണ്ടെ പറയുന്നു. താനൊരു പിഴും കാണിച്ചില്ല. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വോട്ട് ചെയ്തത്. എന്നാല്‍ ഒരു നിയമവും ഇവിടെ ലംഘിച്ചിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ അപ്പീല്‍ നല്‍ക്കമെന്നും. ഇക്കാര്യത്തില്‍ പാര്‍ട്ടിയോട് ചോദിച്ച് അടുത്ത നടപടി പ്ലാന്‍ ചെയ്യുമെന്ന് സുഹാസ് കാണ്ടെ പറഞ്ഞു.

അതേസമയം ഹരിയാനയിലെ തോല്‍വി കോണ്‍ഗ്രസിലെ വിള്ളല്‍ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കു്‌നതായിരുന്നു. വളരെ ചെറിയ ബോട്ടിനാണ് കോണ്‍ഗ്രസ് ഹരിയാനയില്‍ തോറ്റത്. ഇതോടെ ബിജെപിയുടെ കൃഷ്ന്‍ ലാല്‍ പന്‍വറും. സ്വതന്ത്രന്‍ കാര്‍ത്തിക ശര്‍മയും ഹരിയാനയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. മാക്കന്റെ തോല്‍വി ഹൈക്കമാന്‍ഡിന് നേരിട്ടുള്ള തിരിച്ചടിയായി. ഏറ്റവും നേരിയ വിജയമാണ് ബിജെപി സ്ഥാനാര്‍ത്തി നേടിയതെന്ന് ഹരിയാന കോണ്‍ഗസ് എംഎല്‍എ ഭരത് ഭൂഷണ്‍ പറഞ്ഞു. തോല്‍വി പാര്‍ട്ടിയെ ഒറ്റക്കെ്ട്ടാക്കാന്‍ ഇറങ്ങിയവര്‍ക്കെല്ലാം നന്ദിയും പറഞ്ഞു.












Click it and Unblock the Notifications