കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ തിരഞ്ഞെടുപ്പ്: കര്‍ണാടകത്തില്‍ ഒന്നിലൊതുങ്ങി കോണ്‍ഗ്രസ്, മൂന്നെണ്ണം ബിജെപിക്കൊപ്പം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ കരുത്തറിയിച്ച് ബിജെപി. തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളില്‍ മൂന്നെണ്ണം ബിജെപി നേടി. നേരത്തെ തന്നെ രണ്ട് സീറ്റ് ഉറപ്പിച്ചിരുന്ന ബിജെപി, അവസാന സീറ്റില്‍ വോട്ട് മറിയുമെന്ന പേടിയിലായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചായിരുന്നു ബിജെപിയുടെ ജയം.

ഒറ്റ വോട്ട് കുറഞ്ഞാല്‍ സീറ്റ് പോകും, ഹരിയാനയില്‍ കോണ്‍ഗ്രസിന് ആദ്യ പണി, ബിഷ്‌ണോയ് സ്വതന്ത്രനൊപ്പംഒറ്റ വോട്ട് കുറഞ്ഞാല്‍ സീറ്റ് പോകും, ഹരിയാനയില്‍ കോണ്‍ഗ്രസിന് ആദ്യ പണി, ബിഷ്‌ണോയ് സ്വതന്ത്രനൊപ്പം

ധനമന്ത്രിയുടെ നിര്‍മല സീതാരാമന്‍, നടനും രാഷ്ട്രീയ നേതാവുമായ ജഗ്ഗേഷ്, ലെഹര്‍ സിംഗ് ശിരോയ എന്നിവരാണ് വിജയിച്ചത്. ശിരോയയുടെ കാര്യത്തില്‍ മാത്രമാണ് കുറച്ച് സംശയമുണ്ടായിരുന്നത്. അതേസമയം കോണ്‍ഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്. എന്നാല്‍ ജെഡിഎസ്സിന് ഒന്നും ലഭിച്ചില്ല. കോണ്‍ഗ്രസിന് വേണ്ടി ജയറാം രമേശ് രാജ്യസഭയിലേക്ക് വിജയിച്ചു.

1

കര്‍ണാടകത്തിന്റെ ജയത്തിന് പിന്നാലെ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. എല്ലാ എംഎല്‍എയോടും വിജയത്തില്‍ നന്ദിയുണ്ട്. കര്‍ണാടകത്തിലെ ജനങ്ങള്‍ എനിക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കിയിരിക്കുകയാണ്. എല്ലാ പ്രവര്‍ത്തകരോടും സംസ്ഥാന സമിതിയോടും നന്ദി പറയുന്നു. മുഖ്യമന്ത്രിയോടും യെഡിയൂരപ്പയോടും നന്ദിയുണ്ടെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഏക സീറ്റില്‍ വിജയിച്ച ജയറാം രമേശും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. മന്‍സൂര്‍ അലി ഖാനെ പിന്തുണയ്ക്കാതിരുന്നതിലൂടെ ജെഡിഎസ് ബിജെപിയുടെ ബി ടീമാണെന്ന് തെളിയിക്കപ്പെട്ടെന്നും ജയറാം രമേശ് പറഞ്ഞു.

2

അതേസമയം മന്‍സൂര്‍ അലി ഖാനെ ഈ ഘട്ടത്തില്‍ ശരിക്കും അഭിനന്ദിക്കുന്നതായി ജയറാം രമേശ് പറഞ്ഞു. അത്രയ്ക്കും മികച്ച പോരാട്ടമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. ബിജെപിയും ജെഡിഎസ്സും തമ്മിലുള്ള ബന്ധത്തെ തുറന്ന് കാണിക്കാനും മന്‍സൂര്‍ അലി ഖാന് സാധിച്ചു. ജെഡിഎസ് ബിജെപിയുടെ ബി ടീം തന്നെയാണെന്നും ജയറാം രമേശ് പറഞ്ഞു. ഇത് ശരിക്കും പാര്‍ട്ടിയുടെ വിജയമാണ്. ഒരൊറ്റ വോട്ടും അസാധുവായി പോയിട്ടില്ല. ഇത് ടീം വര്‍ക്കിന്റെ വിജയമാണ്. ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസ് നേടിയ വിജയമാണിതെന്നും ജയറാം രമേശ് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിനെയും, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും അഭിനന്ദിക്കുന്നതായി രമേശ് വ്യക്തമാക്കി.

3

അതേസമയം കര്‍ണാടകത്തില്‍ മൂന്ന് സീറ്റ് വിജയിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക നേതൃത്വത്തെ പ്രത്യേകം അഭിനന്ദിച്ചു. പ്രധാനമന്ത്രി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ക്രോസ് വോട്ടിംഗിനും ഇന്ന് കര്‍ണാടകം സാക്ഷ്യം വഹിച്ചിരുന്നു. ജെഡിഎസ്സിന്റെ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. സിദ്ധരാമയ്യയുടെ ചാണക്യ തന്ത്രമായിരുന്നു ഇതിന് പിന്നില്‍. താന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതായി ശ്രീനിവാസ ഗൗഡ അറിയിച്ചു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമായത് കൊണ്ടാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്ന് ഗൗഡ പറഞ്ഞു.

4

കര്‍ണാടകത്തിലെ നാലാമത്തെ സീറ്റിന് വേണ്ടിയായിരുന്നു ഏറ്റവും മത്സരം നടന്നത്. ബിജെപിക്ക് മൂന്നാമത്തെ സീറ്റ് ജയിക്കാനും കോണ്‍ഗ്രസിന് രണ്ടാമത്തെ സീറ്റിനും മതിയായ വോട്ടില്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തിരുന്നു. ക്രോസ് വോട്ടിംഗിനിലാണ് എല്ലാവരും ശ്രദ്ധ പതിപ്പിച്ചത്. ജെഡിഎസ്സിന് ഒരു സീറ്റില്‍ ജയിക്കാനുള്ള വോട്ട് പോലുമില്ലായിരുന്നു. എന്നിട്ടും അവര്‍ കുപേന്ദ്ര റെഡ്ഡിയെ മത്സരിപ്പിക്കാനായി രംഗത്തിറക്കിയിരുന്നു. കോണ്‍ഗ്രസ് മന്‍സൂര്‍ അലി ഖാനെയും രംഗത്തിറക്കി. എന്നാല്‍ ബിജെപി സീറ്റ് ഉറപ്പാക്കുന്നതില്‍ വിജയിക്കുകയായിരുന്നു.

5

ജെഡിഎസ്സില്‍ നിന്ന് ബിജെപിക്ക് വോട്ട് പോയെന്ന് ഉറപ്പാണ്. കോണ്‍ഗ്രസില്‍ നിന്ന് വോട്ടുകളൊന്നും ചോര്‍ന്നിട്ടില്ല. 45 എംഎല്‍എമാരുടെ വോട്ടായിരുന്നു ഒരാളുടെ വിജയത്തിന് വേണ്ടിയിരുന്നു. ഈ കണക്ക് വെച്ച് നോക്കുമ്പോള്‍ ബിജെപിക്ക് രണ്ട് സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലും ജയിക്കാമായിരുന്നു. രണ്ട് സീറ്റില്‍ ജയിച്ച് കഴിഞ്ഞാല്‍ ബാക്കി 32 വോട്ടുകള്‍ ബാക്കിയുണ്ടാവുമായിരുന്നു. കോണ്‍ഗ്രസിന് 25 വോട്ടും ഉണ്ടാവുമായിരുന്നു. ജെഡിഎസ്സിന്റെ 32 സീറ്റുകള്‍ കിട്ടിയാല്‍ ആര്‍ക്കായാലും വിജയിക്കാമായിരുന്നു. എന്നാല്‍ ഇവിടെ ബിജെപിക്ക് ഈ വോട്ട് മറിഞ്ഞെന്് വ്യക്തമാണ്. തുടക്കത്തില്‍ കോണ്‍ഗ്രസിന് കിട്ടിയ ആവേശം പിന്നീട് ലഭിച്ചതുമില്ല.

കോണ്‍ഗ്രസ് എസ്പിക്കൊപ്പം; താന്‍ ബിജെപിക്കൊപ്പമെന്ന് മുന്‍ എംഎല്‍എ, യുപിയില്‍ കോണ്‍ഗ്രസിന് പണികോണ്‍ഗ്രസ് എസ്പിക്കൊപ്പം; താന്‍ ബിജെപിക്കൊപ്പമെന്ന് മുന്‍ എംഎല്‍എ, യുപിയില്‍ കോണ്‍ഗ്രസിന് പണി

English summary
karnataka rajya sabha election results: bjp won 3 seats congress in 1, jds scores zero
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X