കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയ്ക്ക് പുതിയ മുഖ്യമന്ത്രി; ആരാണ് മണിക് സാഹ... ബിജെപിയുടെ പുതിയ അസ്ത്രം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി രാജ്യസഭാ എംപി മണിക് സാഹയെ തിരഞ്ഞെടുത്തു. ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രി പദം ഒഴിഞ്ഞ പിന്നാലെയാണ് മണിക് സാഹ തിരഞ്ഞെടുത്തത്. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ മാറ്റങ്ങള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള വെല്ലുവിളികള്‍ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയെ മാറ്റിയത്.

x

ഇന്നുച്ചയ്ക്കാണ് ബിപ്ലക് കുമാര്‍ മുഖ്യമന്ത്രി പദം രാജിവച്ചത്. അദ്ദേഹം ത്രിപുര ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുമെന്നാണ് വാര്‍ത്തകള്‍. ഞാന്‍ ത്രിപുര വിട്ടുപോകില്ലെന്നും ഇവിടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ബിപ്ലബ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിപ്ലബ് തന്നെയാണ് മണിക് സാഹയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് നിര്‍ദേശിച്ചത് എന്നാണ് സൂചന. ശനിയാഴ്ച വൈകീട്ട് അഗര്‍ത്തലയില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് മണിക് സാഹയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കേന്ദ്ര നിരീക്ഷകരായി കേന്ദ്ര മന്ത്രി ഭൂപീന്ദര്‍ യാദവും ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് തവ്‌ഡെയും യോഗത്തില്‍ സംബന്ധിച്ചു.

അതേസമയം, യോഗത്തില്‍ നാടകീയ സംഭവങ്ങളുണ്ടായി എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ബിജെപി എംഎല്‍എ രാം പ്രസാദ് പാല്‍ ബഹളം വച്ചു. അദ്ദേഹം പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കി. കരയുകയും ചെയ്തു. കസേര വലിച്ചെറിയാനുള്ള നീക്കം സഹപ്രവര്‍ത്തകര്‍ തടയുകയും അദ്ദേഹത്തെ ശാന്തനാക്കുകയും ചെയ്തു. ത്രിപുര രാജകുടുംബാംഗമായ ജിഷ്ണു ദേവ് വര്‍മയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു രാം പ്രസാദ് പാലിന്റെ ആവശ്യം.

പ്രിയങ്ക ഗാന്ധി പ്രസിഡന്റാകണം; ചിന്തന്‍ ശിബിരത്തില്‍ ആവശ്യം... പുതു തന്ത്രവുമായി കോണ്‍ഗ്രസ്പ്രിയങ്ക ഗാന്ധി പ്രസിഡന്റാകണം; ചിന്തന്‍ ശിബിരത്തില്‍ ആവശ്യം... പുതു തന്ത്രവുമായി കോണ്‍ഗ്രസ്

നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു മണിക് സാഹ. 2016ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2020ല്‍ ത്രിപുര ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയമാണ് നേടിയത്. ഇതിന് ചുക്കാന്‍ പിടിച്ചത് മണിക് സാഹയായിരുന്നു. ബിജെപിയിലെ എല്ലാ പ്രതിസന്ധിക്കും വെല്ലുവിളികള്‍ക്കുമുള്ള പരിഹാരമാണ് മണിക് സാഹ എന്ന് നേതാക്കള്‍ സമ്മതിക്കുന്നു. ത്രിപുര ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ദന്ത ഡോക്ടറായ മണിക് സാഹ. ബിജെപിയിലെ ഒരു ഗ്രൂപ്പിലും ഇദ്ദേഹം അംഗമല്ല.

മണിക് സാഹയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നുവെന്ന് രാജിവച്ച മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പ്രതികരിച്ചു. മോദിയുടെ നേതൃത്വത്തില്‍ ത്രിപുര ഒട്ടേറെ പുരോഗതി കൈവരിച്ചുവെന്നാണ് എന്റെ വിശ്വാസമെന്നും ബിപ്ലബ് പറഞ്ഞു. ത്രിപുര വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കും എന്നായിരുന്നു മണിക് സാഹയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ഭൂപീന്ദര്‍ യാദവിന്റെ പ്രതികരണം. ബിപ്ലബ് കുമാറിനെതിരെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ദേശീയ നേതൃത്വത്തിന് അവര്‍ പരാതിയും നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഭിന്നത പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് ബിജെപി ഭയപ്പെട്ടു. ഇതാണ് പൊതു സമ്മതനായ മണിക് സാഹയ്ക്ക് അവസരമൊരുക്കിയത്.

English summary
Rajya Sabha member Manik Saha is Tripura's new chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X