ഗുലാം നബി ആസാദും വാസ്നിക്കും രാജ്യസഭയിലേക്ക്; 6 ല്‍ 4 സീറ്റും പ്രതിപക്ഷത്തേക്ക്, ബിജെപിക്ക് 2
ദില്ലി: ഒഴിവുള്ള ഒൻപത് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് ഒക്ടോബര്‍ 4 ന് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ രണ്ട് സീറ്റുകള്‍ , അസം, പഞ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മാനസ് ഭുയാൻ രാജ്യസഭാഗംത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ബംഗാളില്‍ സീറ്റ് ഒഴിവ് വന്നത്.

അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ബിശ്വജിത് ഡൈമറി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിച്ച് നിയമസഭാ സ്പീക്കറാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അവിടേയും തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. കോവിഡ് -19 സംബന്ധമായ സങ്കീർണതകൾ മൂലം രാജീവ് സതവ് മരിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്രയില്‍ സീറ്റ് ഒഴിവ് വന്നത്
ഞങ്ങളുടെ അംലകൃത: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥിരാജിന്റെ മകളുടെ പുതിയ ചിത്രം

മധ്യപ്രദേശില്‍ നിന്നുള്ള മുൻ കേന്ദ്ര മന്ത്രി തവർ ചന്ദ് ഗെഹ്ലോട്ടിനെ കഴിഞ്ഞ മന്ത്രിസഭാ പുനസംഘടനയ്ക്ക് തൊട്ടുമുമ്പ് കർണാടക ഗവർണറാക്കി, അതിനാൽ അദ്ദേഹത്തിന്റെ സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി എഐഎഡിഎംകെ നേതാക്കളായ കെ പി മുനുസാമി, ആർ വൈത്തിലിംഗം എന്നിവർ രാജിവെച്ചതിനാലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്.

കോൺഗ്രസില്‍ നിന്നും അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയ സുസ്മിത ദേവ്, പശ്ചിമബംഗാളിൽ നിന്ന് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാൻ സാധ്യതയുണ്ട്. കോൺഗ്രസിൽ നിന്ന് മമതാ ബാനർജിയുടെ പാർട്ടിയിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ തന്നെ ഇത്തരത്തിലൊരു ധാരണയുള്ളതായി സൂചനയുണ്ടായിരുന്നു. അസമിലെ സിൽചാർ സീറ്റിൽ നിന്നുള്ള ലോക്‌സഭ അംഗമായിരുന്നെങ്കിലും 2019 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു
റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍

അസം മുഖ്യമന്ത്രിയായിരുന്ന ശേഷം കേന്ദ്ര മന്ത്രിസഭയിലേക്ക് മാറിയ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ സംസ്ഥാനത്ത് നിന്നുള്ള ഏക സീറ്റില്‍ മത്സരിച്ചേക്കും. തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റില്‍ ഒരെണ്ണം കോണ്‍ഗ്രസിന് ലഭിച്ചേക്കും. രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റുകളില്‍ ഒരെണ്ണം കോണ്‍ഗ്രസിന് നല്‍കുമെന്ന കാര്യത്തില്‍ ഇരുകക്ഷികളും തമ്മില്‍ നേരത്തെ ധാരണയുണ്ടായിരുന്നുവെന്നാണ് സൂചന.

ഗുലാം നബി ആസാദിനെ തമിഴ്നാട്ടില്‍ നിന്നും കോണ്‍ഗ്രസ് പരിഗണിച്ചേക്കുമെന്നാണ് സൂചന. കോൺഗ്രസ് ഹൈക്കമാന്റിലെ ചില നേതാക്കൾക്ക് ഇതിന് എതിരാണ്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന പേരുകളിൽ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയാ ഒരാളുടെ പേരും ഉണ്ട്. എന്നിരുന്നാല്‍ ഗുലാംനബി ആസാദിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത.

രാജീവ് സതവിന്റെ അകാല മരണം പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് കടുത്ത നഷ്ടമായതിനാല്‍ തന്നെ ഈ സീറ്റിലും പ്രമുഖനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്താനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസിന്റെ ചര്‍ച്ചകളില്‍ മുന്‍പന്തിയിലുള്ള ഒരാള്‍ കേരളത്തിന്റെ ചുമതലയിലുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റേതാണ്.

ആകെ ഒഴിവുള്ള 6 സീറ്റില്‍ 4 സീറ്റിലും പ്രതിപക്ഷ കക്ഷികള്‍ വിജയിച്ച് രാജ്യസഭയില്‍ എത്തുമെന്നതും ശ്രദ്ധേയമാണ്. മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി കോണ്‍ഗ്രസ് രണ്ട്, ഡിഎംകെ, തൃണമൂല്‍ എന്നിവര്‍ ഓരോ സീറ്റിലും വിജയിക്കും. അസമില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള സീറ്റുകളാണ് ബിജെപിക്ക് ലഭിക്കുക.

അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളുടെ ശേഷിക്കുന്ന കാലാവധികളില്‍ വലിയ വ്യത്യാസമാണ് ഉള്ളത്. ബംഗാളിനുള്ള സീറ്റിന്‍റെ കാലാവധി 2023 വരെ ആയിരിക്കെ, തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സീറ്റിന്‍റെ കാലാവധി അടുത്ത വർഷം വരെ മാത്രമാണ്. അസമിലെയും മഹാരാഷ്ട്രയിലെയും സീറ്റുകൾ പോലെ 2026 വരെയാണ് തമിഴ്നാട്ടിലെ രണ്ടാമത്തെ സീറ്റിലേക്കുള്ള കാലവധി. 2024 വരെയാണ് ഗെഹ്ലോട്ട് ഒഴിഞ്ഞ മധ്യപ്രദേശിൽ നിന്നുള്ള സീറ്റിന്‍റെ കാലാവധി.












Click it and Unblock the Notifications