അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: ചടങ്ങിനെത്തുന്ന 11000 അതിഥികൾക്ക് നൽകുന്ന സമ്മാനം എന്താണെന്നോ?
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവർക്ക് സമ്മാനമായി രാംരാജ് നൽകുമെന്ന് ക്ഷേത്രം ട്രസ്റ്റ്. ജനുവരി 22 ന് നടക്കുന്ന ചടങ്ങിലേക്ക് രാജ്യത്ത് ഉടനീളമുള്ള 11000 ലധികം അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. അവർക്ക് സമ്മാനമായി രാംരാജ് എന്ന അവിസ്മരണിയമായ സമ്മാനം നൽകുമെന്നാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം എ എൻ ഐയോട് പറഞ്ഞിരിക്കുന്നത്.
ക്ഷേത്രത്തിന്റെ തറക്കല്ലിടൽ വേളയിൽ കുഴിച്ചെടുക്കുന്ന മണ്ണിന് നൽകിയ പേരാണ് രാംരാജ് എന്നത്,. ഏത് വീട്ടിലും അയോധ്യയിലെ മണ്ണ് ഉണ്ടാവുക എന്നത് ഭാഗ്യമാണെന്നും ട്രസ്റ്റ് അറിയിച്ചു. 'പ്രാൺ പ്രതിഷ്ഠ' ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ചെറിയ പെട്ടിയിലാണ് രാംരാജ് നൽകുക.

ഒപ്പം പ്രത്യേക നെയ്യ് കൊണ്ടുണ്ടാക്കിയ ലഡുവും പ്രസാദമായി നൽകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പല കാരണങ്ങളാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത ക്ഷണിതാക്കൾക്ക് ക്ഷേത്രം സന്ദർക്കുമ്പോൾ രാംരാജ് നൽകുമെന്നും അറിയിച്ചു. പ്രധാനമന്ത്രി മോദിക്ക് രാമക്ഷേത്രത്തിന്റെ 15 മീറ്റർ നീളമുള്ള ചിത്രം ചണച്ചാക്കിൽ പൊതിഞ്ഞ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് അംഗം കൂട്ടിച്ചേർത്തു.
ജനുവരി 22 നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിന്റെ മുഖ്യാഥിതി. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, അമിതാഭ് ബച്ചൻ, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുൾപ്പെടെ ഉള്ള ആളുകളും സന്യാസിമാരും രാഷ്ട്രീയക്കാരും എന്നിങ്ങനെ പ്രമുഖ വ്യക്തികൾ ആണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ചടങ്ങിനായി ക്ഷേത്രത്തിൽ 75000 പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെന്ന് അയോധ്യ ഡിവിഷണൽ കമ്മീഷണർ പറഞ്ഞു. 2024 ജനുവരി 22 ന് ഉച്ചയ്ക്ക് 12: 20 ന് ആണ് ചടങ്ങ്.
ഉദ്ഘാടന ദിവസം എല്ലാവർക്കും പങ്കെടുക്കാൻ അനുമതിയില്ല. അത് കൊണ്ട് തങ്ങൾക്കാവുന്ന വിധത്തിൽ സാന്നിധ്യം അറിയിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. സമ്മാനങ്ങൾ രാമക്ഷേത്രത്തിലേക്ക് ഒഴുകുകയാണ്. വ്യത്യസ്തമായ സമ്മാനങ്ങളാണ് എത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ താക്കോലും പൂട്ടും സമ്മാനമായി എത്തിയിട്ടുണ്ട്.
എട്ട് വ്യത്യസ്ത രാജ്യങ്ങളുടെ സമയം ഒരേസമയം പ്രദർശിപ്പിക്കാൻ കഴിയുന്ന ക്ലോക്കാണ് വ്യത്യസ്തമായ മറ്റൊരു സമ്മാനം. അജയ് ബാൺ എന്ന് പേരിട്ടിരിക്കുന്ന അഞ്ചടി നീളമുള്ള അമ്പും സമ്മാനമായി ലഭിക്കും. അശോക് വാതികയിൽ നിന്നുള്ള ഒരു പാറ ശ്രീലങ്കൻ പ്രതിനിധികൾ നൽകി.












Click it and Unblock the Notifications