Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിയുടെ യുപിയിൽ സര്‍ക്കാര്‍ ആശുപത്രിയിലെ അനാസ്ഥ തുടർകഥയാകുന്നു; യുവതിയുടെ മൃതദേഹം പട്ടി തിന്നു

റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ കയറി പട്ടി തിന്നത്.

ലക്നൗ: യോഗിയുടെ യുപിയിൽ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പട്ടി കടിച്ചു തിന്നു. ലക്നൗവിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ കയറി പട്ടി തിന്നത്. മോര്‍ച്ചറി ജീവനക്കാരുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയാണ് ഇത്തരം ധാരുണമായ അവസ്ഥയ്ക്ക് കാരണമായത്. ഇന്തയ ടുഡെയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തത്.

മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കടിച്ചു വികൃതമാക്കിയെന്ന് യുവതിയുടെ ബന്ധുക്കൽ ആരോപിക്കുന്നുണ്ട്. ശനിയാഴ്ച ഭക്ഷ്യ-വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സക്കിടെ മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് മോർച്ചറി സെക്യൂരിറ്റിയെ അന്വോഷണ വിധോയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജീവനക്കാരന്റെ അനാസ്ഥക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ആശുപത്രി ഡയറക്ടറ്‍ ദേവേന്ദ്ര സിങ് നേഗി പറഞ്ഞു.

yogi

ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രികളെ കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ഓക്‌സിജന്‍ തടസ്സപ്പെട്ടതിനെ തുടർന്ന് 70ലധികം കുഞ്ഞുങ്ങളുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്ന് സർക്കാർ ആശുപത്രികളുടെ അനാസ്ഥ വ്യക്തമാക്കുന്ന വാര്‍ത്തകൾ പുറത്ത് വരുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+