Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുർമീത് സിങിനെതിരെ മൊഴി രേഖപ്പെടുത്താനാവില്ല; ഡ്രൈവറുടെ ആവശ്യം കോടതി തള്ളി

പാഞ്ച്കുള: ബലാത്സംഗ കേസിൽ അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനെതിരെ പുതിയ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന ഡ്രൈവര്‍ ഖട്ട സിംഗിന്‍റെ ആവശ്യം പ്രത്യേക സിബിഐ കോടതി തള്ളി. 2012ല്‍ തന്‍റെ മൊഴി പിന്‍വലിച്ച ഖട്ട സിംഗ് ഈ സെപ്തംബറില്‍ പാഞ്ച്കുളയിലെ പ്രത്യേക കോടതിയില്‍ പുതിയ മൊഴി രേഖപ്പെടുത്താനുള്ള അനുവാദം തേടിയിരുന്നു.

മുന്‍പേ തനിക്കും കുടുംബത്തിനും ഭീഷണി നേരിട്ടതിനാലാണ് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായതെന്ന് ഖട്ട സിംഗ് പറഞ്ഞിരുന്നു. ജേര്‍ണലിസ്റ്റായിരുന്ന രാം ചന്ദര്‍ ഛത്രപതി, ദേരയുടെ മുന്‍ മാനേജര്‍ രഞ്ജിത്ത് സിംഗ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് മോഴി നൽകാൻ ഖട്ട സിംങ് അനുവാദം ചോദിച്ചത്. 2002ല്‍ ഒക്ടോബര്‍ 24നാണ് രാം ചന്ദര്‍ ഛത്രപതി അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഹണിപ്രീതും പീഡിപ്പിക്കപ്പെട്ടിരുന്നു

ഹണിപ്രീതും പീഡിപ്പിക്കപ്പെട്ടിരുന്നു

അതേസമയം ഗുര്‍മീത് പീഡിപ്പിച്ച ദേരാ സച്ചാ അനുയായികളുടെ വിധി തന്നെയായിരുന്നു ഹണിപ്രീതും നേരിട്ടതെന്ന് ഗുര്‍മീതിന്‍റെ ഡ്രൈവറായിരുന്ന ഖട്ട സിംഗിന്‍റെ പേരക്കുട്ടി ഗുരുദാസ് സിംഗ് ആരോപിച്ചിരുന്നു.

കാവൽ നിൽക്കുകയായിരുന്നു

കാവൽ നിൽക്കുകയായിരുന്നു

ഗുര്‍മീതിന്‍റെ ഗുഹയിലേയ്ക്ക് പോയിരുന്ന ഹണിപ്രീത് പലപ്പോഴും നിറകണ്ണുകളോടെയാണ് തിരിച്ചുവന്നിരുന്നതെന്നും. ഹണിപ്രീത് പീഡിപ്പിക്കപ്പെട്ട ദിവസം താന്‍ തന്‍റെ സഹോദരനൊപ്പം ഗുഹയ്ക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഗുരുദാസ് സിങ് പറയുന്നു.

രഹസ്യ ബന്ധം

രഹസ്യ ബന്ധം

ദേരാ സച്ചാ തലവന്‍ ഗുര്‍മീതും സിംഗിന്‍റെ അടുത്ത അനുയായിയായിരുന്ന ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും, ദേരാ സച്ചയുടെ പിന്‍ഗാമിയായെത്തേണ്ടത് തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞായിരിക്കണമെന്ന് ഇരുവരും ചേര്‍ന്ന് ധാരണയിലെത്തിയിരുന്നുവെന്നും ഗുരുദാസ് പറയുന്നു.

ദൃക്സാക്ഷി

ദൃക്സാക്ഷി

ഗുര്‍മീത് ദേരാ സച്ചാ ആശ്രമത്തിലെ രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന കേസിലെ സിബിഐ ദൃക് സാക്ഷിയാണ് മുന്‍ ദേരാ അനുയായിയായിരുന്ന ഗുര്‍ദാസ് സിംഗ് തൂര്‍.

വെളിപ്പെടുത്തൽ

വെളിപ്പെടുത്തൽ

ഹണിപ്രീതിന്‍റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ദേരാ സച്ചാ അനുയായിയുടെ വെളിപ്പെടുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+