കൊവിഡ് പോരാളികളെ അപമാനിച്ചു, രാംദേവിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രി, പറഞ്ഞത് ഇങ്ങനെ
ദില്ലി: കേന്ദ്ര സര്‍ക്കാരും ബാബാ രാംദേവും തമ്മില്‍ പോരിന് കളമൊരുങ്ങുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രാംദേവിനെതിരെ രംഗത്തെത്തി. കഴിഞ്ഞ ദിവസം അലോപ്പതി മരുന്നുകള്‍ വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്ന പരാമര്‍ശം നടത്തിയിരുന്നു. ഇത് കൊവിഡ് മുന്നണി പോരാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവ് ആ വാക്കുകളിലൂടെ അപമാനിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍
രാജ്യത്ത് മുന്നണി പോരാളികളും ആരോഗ്യ പ്രവര്‍ത്തകരും ഈ മഹാമാരിക്കെതിരെ പോരാടുകയാണ്. അവരുടെ ജീവന്‍ പണയം വെച്ചാണ് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനിറങ്ങിറങ്ങുന്നത്. അത്തരമൊരു സമയത്ത് ആധുനിക വൈദ്യ ശാസ്ത്രം നിരവധി പേരുടെ ജീവന്‍ രക്ഷിക്കുമ്പോള്‍, രാംദേവ് പറഞ്ഞ കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. നേരത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേന്‍ പരാമര്‍ശത്തെ തുടര്‍ന്ന് രാംദേവിന് നിയമനടപടികളുമായി പോകാന്‍ തീരുമാനിച്ചിരുന്നു. ലീഗല്‍ നോട്ടീസും അദ്ദേഹത്തിന് അയച്ചിരുന്നു.
അറിയാത്ത കാര്യങ്ങളില്‍ അനാവശ്യമായ പാരമര്‍ശങ്ങള്‍ നടത്തി ജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിന് രാംദേവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു. അലോപ്പതിക്കെതിരെ കടുത്ത രീതിയിലായിരുന്നു രാംദവിന്റെ പരാമര്‍ശങ്ങള്‍. കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡിസിവിര്‍, ഫാവിഫ്‌ളൂ എന്നീ മരുന്നുകള്‍ യാതൊരു ഉപകാരവും ഇല്ലാത്തതാണെന്നും, ചികിത്സയ്ക്ക് ഉപകരിക്കുന്നില്ലെന്നും രാംദേവ് കുറ്റപ്പെടുത്തിയിരുന്നു. ലക്ഷകണക്കിന് രോഗികള്‍ അലോപ്പതി മരുന്നുകള്‍ കഴിച്ചത് കൊണ്ട് മരിച്ചിട്ടുണ്ടെന്നും രാംദേവ് പറഞ്ഞെന്നും ഐഎംഎ പറഞ്ഞു.
അതേസമയം പതഞ്ജലി യോഗപീഠ ട്രസ്റ്റ് ഇത് നിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രചരിപ്പിക്കുന്നതാണെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ആധുനിക ശാസ്ത്രത്തിനും ഡോക്ടര്‍മാര്‍ക്കുമെതിരല്ല രാംദേവിന്റെ നിലപാട്. അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും പതഞ്ജലി ട്രസ്റ്റ് പറഞ്ഞു. പ്രസ്താവനകള്‍ രാംദേവ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
അഖില പ്രകാശിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications