നിശാ പാര്‍ട്ടി; ഹോട്ടലുടമയുടെ ഭാര്യ അടക്കം ഒട്ടേറെ പേര്‍ അറസ്റ്റില്‍
ഉദയ്പൂര്‍: വന്‍കിട ബിസിനസുകാര്‍ക്കുവേണ്ടി നടത്തപ്പെട്ട നിശാപാര്‍ട്ടിയില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒട്ടേറെ പേര്‍ അറസ്റ്റിലായി. രാജസ്ഥാനിലെ ഉദയ്പുര്‍ അഹമ്മദാബാദ് ദേശീയപാതയിലുള്ള ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ 16 സ്ത്രീകള്‍ അടക്കം 82 പേരാണ് അറസ്റ്റിലായത്. ഹോട്ടലുടമയുടെ ഭാര്യയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ഹോട്ടലില്‍ നിശാ പാര്‍ട്ടിയുടെ മറവില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. തികച്ചും രഹസ്യമായി ആസൂത്രണം ചെയ്ത റെയ്ഡ് ആയതുകൊണ്ടുതന്നെ ആര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. ഗുജറാത്തില്‍ നിന്നുള്ള ബിസിനസുകാര്‍ക്കുവേണ്ടിയായിരുന്നു പാര്‍ട്ടി നടത്തിയത് എന്നാണ് വിവരം.

രണ്ടു കോണ്‍സ്റ്റബിള്‍മാരെ ഇടപാടുകാരായി ഉള്ളില്‍ കടത്തിവിട്ട് പാര്‍ട്ടിയുടെ കാര്യം സ്ഥിതീകരിച്ചശേഷമാണ് പോലീസ് സംഘം ഉള്ളില്‍ കടന്നത്. 4,000 രൂപയാണ് പ്രവേശന ഫീസായി ഈടാക്കിയിരുന്നത്. സ്ത്രീകളുടെ അധിക സേവനം ആവശ്യമുള്ളവര്‍ കൂടുതല്‍ തുകയും ഈടാക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദ്, ഭോപ്പാല്‍, മുംബൈ, ഡല്‍ഹി, ആഗ്ര എന്നിവിടങ്ങളില്‍ നിന്നാണ് സ്ത്രീകളെ ഹോട്ടലില്‍ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഹോട്ടലുടമ സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയിരുന്നു ഭാര്യയെ അറസ്റ്റ് ചെയ്തത്. റെയില്‍ വന്‍ തോതില്‍ മദ്യവും പണവും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായത് വന്‍ സെക്‌സ് റാക്കറ്റാണെന്നാണ് പോലീസ് വിലയിരുത്തല്‍. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.












Click it and Unblock the Notifications