Get Updates
Get notified of breaking news, exclusive insights, and must-see stories!

രാപാര്‍ട്ടി; പ്രമുഖ നര്‍ത്തകിയുടെ മകന്‍ ഉള്‍പ്പെടെ 27 പേര്‍ അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനിലെ പ്രമുഖ നര്‍ത്തകിയായ ഭവാനി സപേരയുടെ മകന്‍ ഉള്‍പ്പെടെ 27 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭവാനി സപേരയുടെ ഫാം ഹൗസില്‍ വെച്ച് രാപാര്‍ട്ടി നടത്തവെ പോലീസ് നടത്തിയ റെയ്ഡിലാണ് ഭവാനിയുടെ മകന്‍ ഗുലാബോ അറസ്റ്റിലായത്. പാര്‍ട്ടി സംഘടിപ്പിച്ചത് ഗുലാബോയുടെ നേതൃത്വത്തിലുള്ളവരായിരുന്നെന്ന് പോലീസ് പറഞ്ഞു.

മയക്കുമരുന്നും മദ്യവും പാര്‍ട്ടിയില്‍ വിതരണം ചെയ്യപ്പെട്ടതായി പോലീസ് സംശയിക്കുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. ഫിന്‍ലന്‍ഡ് സ്വദേശിനിയായ യുവതിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായവരെല്ലാം കൗമാരക്കാരാണ്. മിക്കവരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

gulabo-sapera

സ്ഥലത്തുനിന്നും പോലീസ് പിടിച്ചെടുത്ത മയക്കുമരുന്ന് എന്ന് തോന്നിക്കുന്ന വസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫാം ഹൗസില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നതായാണ് സൂചന. പലരില്‍നിന്നും മുന്‍കൂട്ടി പണം ഈടാക്കിയാണോ, അതോ ആരുടെയെങ്കിലും പ്രത്യേക പാര്‍ട്ടിയാണോ നടന്നത് എന്നത് വ്യക്തമല്ല.

തന്റെ മകന്‍ എങ്ങിനെയാണ് പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടതെന്ന് അറിയില്ലെന്ന് ഭവാനി പറഞ്ഞു. ഏതെങ്കിലും വിദേശവനിതയുമായി മകന് ബന്ധമില്ല. ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോവുകയാണെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ ഫാം ഹൗസ് ഉപയോഗിക്കുന്ന വിവരം തനിക്കുണ്ടായിരുന്നില്ല. ഫാം ഹൗസില്‍ ഒരു ക്ഷേത്രം താന്‍ പണിതിരുന്നു. അവിടെവെച്ച് എന്തിനാണ് ഇത്തരത്തില്‍ ഒരു പാര്‍ട്ടി നടത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+