കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ ആശങ്കയില്‍ ആര്‍ബിഐ എംപിസി യോഗം; പലിശ നിരക്കുകള്‍ മാറ്റാനിടയില്ല, ധനനയം നാളെ

Google Oneindia Malayalam News

ദില്ലി : ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം കടുത്ത ആശങ്കയിലാണ്. സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ഒമൈക്രോണ്‍ ഇന്ത്യയില്‍ സൃഷ്ടിച്ചത്. ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ് രേഖപ്പെടുത്തിയിരുന്നു.

കര്‍ഷക സമരം അവസാനിപ്പിക്കുന്നു; സുപ്രധാന പ്രഖ്യാപനം ഉടന്‍... സര്‍ക്കാര്‍ എല്ലാം അംഗീകരിച്ചു- റിപ്പോര്‍ട്ട്കര്‍ഷക സമരം അവസാനിപ്പിക്കുന്നു; സുപ്രധാന പ്രഖ്യാപനം ഉടന്‍... സര്‍ക്കാര്‍ എല്ലാം അംഗീകരിച്ചു- റിപ്പോര്‍ട്ട്

ഒമൈക്രോണിന്റെ ആശങ്കയില്‍ നിക്ഷേപകര്‍ ഒഹരികള്‍ വിറ്റൊഴിക്കാന്‍ വെപ്രാളം കാട്ടിയതോടെ ഓഹരി സൂചികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. ഇതിനിടെ ഒമൈക്രോണ്‍ ഭീഷണി നിലനില്‍ക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിര്‍ണയ സമിതിയുടെ ( എം പി സി) നടപ്പുവര്‍ഷത്തെ ( 2021 - 22 ) അഞ്ചാം ദ്വൈമാസയോഗം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു .

1

റിസര്‍വ് ബാങ്ക് നയം സാധാരണ നിലയിലാക്കാനുള്ള ആര്‍ബിഐയുടെ ശ്രമങ്ങള്‍ക്കിടെ ഏറ്റവും പുതിയ ഭീഷണിയായയാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥയ്ക്കുമേല്‍ ഒമൈക്രോണ്‍ വന്‍ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ ധനനയ നിര്‍ണയ സമിതി മുതിര്‍ന്നേക്കില്ല .

2

വായ്പ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ നല്‍കുന്ന സൂചന. എട്ടിനാണ് ധനനയം പ്രഖ്യാപിക്കുക . കൊവിഡ് മഹമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ആര്‍ബിഐ ഈ സന്തുലിത പ്രവര്‍ത്തനം കൃത്യമായി ചെയ്തിട്ടുണ്ടെന്നും മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു. ഒമിക്രോണ്‍ , സമ്പദ്വ്യവസ്ഥയ്ക്കുമേല്‍ വന്‍ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ എം പി സി മുതിര്‍ന്നേക്കില്ലെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നു .

3

എംപിസിയുടെ തീരുമാനം ബുധനാഴ്ച രാവിലെ 10 മണിക്ക് മുംബൈയില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെബ്കാസ്റ്റ് വഴി പ്രഖ്യാപിക്കും. പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള ക്രമീകരണങ്ങളിലേക്കുള്ള നയത്തിന്റെ അനിവാര്യമായ തിരിച്ചുവരവിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം വ്യാപാരികള്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച മുതല്‍ റിവേഴ്സ് റിപ്പോ നിരക്കില്‍ രണ്ട് ഘട്ടമായുള്ള വില വര്‍ദ്ധനയോടെ വിപണികള്‍ ആരംഭിക്കുമെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 24 സാമ്പത്തിക വിദഗ്ധരില്‍ ഏഴ് പേര്‍ മാത്രമാണ് ഇത് സംഭവിക്കുന്നത് കാണുന്നത്, മറ്റുള്ളവര്‍ മാറ്റമില്ലെന്ന് പ്രവചിക്കുന്നു.

4

അതേ സമയം, നടപ്പുവര്‍ഷം ഇന്ത്യ 9.5 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഇത്തവണത്തെ യോഗത്തില്‍ വളര്‍ച്ചാപ്രതീക്ഷ ഉയര്‍ത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടുത്തപാദങ്ങളിലെ നാണയപ്പെരുപ്പം സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷകളും നിര്‍ണായകമാകും.

5

ഇതിനിടെ റിവേഴ്‌സ് റിപ്പോ നിരക്ക് ആര്‍ ബി ഐ ഉയര്‍ത്തിയേക്കുമൊ എന്നാണ് എവരും ഉറ്റു നോക്കുന്നത് . ബാങ്കുകളിലെ അധികപ്പണം നിക്ഷേപമായോ അടിയന്തര വായ്പയായോ സ്വീകരിക്കുമ്പോള്‍ നല്‍കുന്ന പലിശനിരക്കായ റിവേഴ്സ് റിപ്പോ ഇപ്പോള്‍ റെക്കാഡ് താഴ്ചയായ 3. 35 ശതമാനമാണ്. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ റിവേഴ്സ് റിപ്പോ കൂട്ടാനും റിസര്‍വ് ബാങ്ക് തയ്യാറായേക്കില് ല.

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam
6

ഇനി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 9.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. അടുത്ത പാദങ്ങളിലെ നാണയപ്പെരുപ്പം സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷകള്‍ നിര്‍ണായകമായേക്കും. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സമ്പദ്വ്യവസ്ഥ മെല്ലെ കരകയറുന്നതിനിടെയാണ് ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്.

English summary
RBI MPC meeting on Omicron concerns; Interest rates are unlikely to change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X