റിപ്പോ നിരക്കില്‍ വീണ്ടും മാറ്റമില്ല, നാല് ശതമാനത്തില്‍ തുടരുമെന്ന് ആര്‍ബിഐ
ദില്ലി: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായ ആറാം തവണയാണ് പലിശ നിരക്കില്‍ യാതൊരു വരുത്താതെ ആര്‍ബിഐ മുന്നോട്ട് പോകുന്നത്. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. അതേസമയം റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും നിലനിര്‍ത്തി. ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഐകകണ്‌ഠ്യേനയാണ് ഈ തീരുമാനമെടുത്തത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്. 2020 മെയിലാണ് ഇതിന് മുമ്പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്. അതേസമയം നേരത്തെ തന്നെ ആര്‍ബിഐയുടെ നയത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നു. അതേസമയം കൊവിഡ് രണ്ടാം തരംഗവും സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളിയെ കുറിച്ചും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചു.
അതേസമയം കൊവിഡ് രണ്ടാം തരംഗം ആദ്യ തരംഗത്തെ പോലെ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായി കുറച്ചിട്ടുണ്ട് നേരത്തെ ഇത് 10.5 ശതമാനമായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പം 5.1 ശതമാനമായും ചിട്ടപ്പെടുത്തിയിട്ടുണ്ട് ആര്‍ബിഐ. വളര്‍ച്ച കുറയുമെന്ന സൂചനയാണ് ആര്‍ബിഐ നല്‍കുന്നത്. രണ്ടാം തരംഗത്തെ നേരിടാന്‍ വിവിധ മേഖലയിലേക്ക് വായ്പകള്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ആര്‍ബിഐ.
Recommended Video
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടൂറിസം, ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ബസ് ഓപ്പറേറ്റര്‍മാര്‍, റിപ്പെയറിംഗ് വിഭാഗം, ബ്യൂട്ടി ബാര്‍ലറുകല്‍ എന്നിവയ്ക്ക് കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനാണ് നീക്കം. എംഎസ്എംഇകളെ കൂടുതല്‍ സഹായിക്കാനാണ് നീക്കം. ഇതിലൂടെ വിപണിയില്‍ പണലഭ്യത ശക്തമാക്കാനും അതിലൂടെ സമ്പദ് വ്യവസ്ഥയെ പഴയ രീതിയിലേക്ക് മടക്കി കൊണ്ടുവരാനുമാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.
സാരിയില്‍ അതിവ സുന്ദരിയായി അനസൂയ ഭരദ്വാജ്; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications