ചെങ്കോട്ട ആക്രമണ കേസ്: ലഷ്കർ ഭീകരന്റെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി
ദില്ലി: ചെങ്കോട്ട ആക്രമണക്കേസില്‍ ലഷ്കർ ഇ തൊയ്ബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ വധിശിച്ച സുപ്രീം കോടതി ശരിവച്ചു.വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

'ഇലക്ട്രോണിക് രേഖകൾ പരിഗണിക്കണമെന്ന ആവശ്യം ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കുറ്റം തെളിഞ്ഞതാണ്. കോടതിയുടെ കോടതി തീരുമാനം അംഗീകരിച്ച് കൊണ്ട് പുനഃപരിശോഝന ഹർജി തള്ളുകയാണ്', കോടതി വ്യക്തമാക്കി.
2000 നവംബർ 22 നായിരുന്നു ചെങ്കോട്ട ആക്രമണം നടന്നത്.റെഡ്ഫോര്‍ട്ടിലേക്ക് നുഴഞ്ഞുകയറി സുരക്ഷാ ഗാർഡുകൾക്ക് നേരെ ആരിഫ് വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കൊപ്പം ആറ് ഭീകരരായിരുന്നു ഉണ്ടായിരുന്നത്. ആക്രമണത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. സംഭനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആരിഫ് അറസ്റ്റ് ചെയ്യപ്പെട്ടത്.
2011 ഓഗസ്റ്റ് 10-ന് സുപ്രീം കോടതി ആരിഫിന്റെ വധശിക്ഷ ശരിവെച്ചു.സെഷൻസ് കോടതി വിധിച്ച വധശിക്ഷയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടായിരുന്നു ഇത്. 2014 ൽ സുപ്രീം കോടതി ഇയാളുടെ വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications