റെംഡെസിവിര്‍ മരുന്ന് വിതരണം: അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി
ദില്ലി: കോവിഡ് പ്രതിരോധ മരുന്നായ റെംഡെസിവിറിന്‍റെ വിതരണത്തില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാറിനെ വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി. ദില്ലിയിലെ പല ആശുപത്രികളിലും ഈ മരുന്നിന്‍റെ വിതരണത്തില്‍ വലിയ കുറവാണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. മരുന്നിന്‍റെ 2500 ബോട്ടിലുകള്‍ മാത്രമാണ് ദില്ലിക്ക് ലഭിച്ചതെന്ന ദില്ലി സര്‍ക്കാറിന്‍റെ വാദം കോടതി തള്ളി. ഇതിനോടകം തന്നെ റെംദേസിവീറിന്റെ 52,000 ബോട്ടിലുകള്‍ ദില്ലിയിലേക്ക് കൈമാറിയതായി രേഖകൾ വ്യക്തമാക്കുന്നവെന്നും കോടതി നിരീക്ഷിച്ചു.
"മരുന്നുകളോ ഓക്സിജൻ സിലിണ്ടറുകളോ സൂക്ഷിക്കുന്നത് ഒരു പരിധിവരെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു," ഇത്തരം രീതികളിൽ ഏർപ്പെടരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും ദില്ലി ഹൈക്കോടതി പറഞ്ഞു. ഒരു ദിവസം പോലും ദില്ലിക്ക് അനുവദിച്ച അളവില്‍ ഓക്സിജന്‍ ലഭിച്ചിട്ടില്ല. ഇതിനുള്ള പ്രധാന കാരണം മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഓക്സിജന്‍ പ്ലാന്‍റുകളില്‍ നിന്നുള്ള ദുരമാണെന്നും കോടതി പറഞ്ഞു.

ഓക്സിജന്‍ ടാങ്കറുകളുടെ ഗതാഗതം സംബന്ധിച്ച പ്രശ്നങ്ങൾ കേന്ദ്രസർക്കാർ പരിശോധിക്കണം. കോവിഡ് -19 ഇരകളുടെ മൃതദേഹങ്ങൾ ശ്മശാനങ്ങളിലേക്ക് എത്തിക്കാൻ ഡിടിസി ബസുകൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും ബെഞ്ച് ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടു.
ദേശീയ തലസ്ഥാനത്തെ ലാബുകൾ നടത്തിയ ആർടി-പിസിആർ ടെസ്റ്റുകളുടെ എണ്ണം സംബന്ധിച്ച് ഡൽഹി സർക്കാരിനോട് ചൊവ്വാഴ്ച ഹൈക്കോടതി തല്‍സ്ഥിതി റിപ്പോർട്ട് ഹൈക്കോടതി തേടിയിരുന്നു.
അപ്പോളോ ആശുപത്രിയിൽ മരിച്ച കോവിഡ് -19 രോഗിയുടെ കുടുംബാംഗങ്ങൾ ഡോക്ടർമാർക്ക് നേരെയുണ്ടായ ആക്രമണവും ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നു. ഇത്തരം സംഭവങ്ങൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അശ്രാന്തമായി സേവിക്കുന്ന മെഡിക്കൽ സമൂഹത്തെ നിരാശപ്പെടുത്തുമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പോലീസ് ഉൾപ്പെടെയുള്ള അധികാരികൾ ഇത്തരം പെരുമാറ്റത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്നും ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ബെഞ്ച് പറഞ്ഞു.












Click it and Unblock the Notifications