മോഷണക്കേസിലെ മുഖ്യ സൂത്രധാരൻ റിയാലിറ്റി ഷോ താരം; നടത്തിയത് 12 മോഷണങ്ങൾ, സംഭവം ഇങ്ങനെ...
ദില്ലി: മോഷണക്കേസിൽ മുൻ റിയാലിറ്റി ഷോ താരം അറസ്റ്റിൽ. പന്ത്രണ്ടോളം മോഷണക്കേസുകലിൽ പ്രതിയായ ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോ താരം ഫൈറ്റര്‍ എന്ന് വിളിക്കുന്ന സൂരജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ത്വായ്‌ക്കോണ്ട സ്വര്‍ണ മെഡല്‍ ജേതാവു കൂടിയാണ് സൂരജ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പോലീസ് തേടിക്കൊണ്ടിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്ത്.
ഒക്ടബോര്‍ 21ന് ഔട്ടര്‍ ദില്ലിയിലെ രന്‍ഹോലയില്‍ നടത്തിയ മോഷണത്തിനു പിന്നാലെയാണ് പോലീസ് സൂരജിനേയും സംഘത്തേയും നിരീക്ഷിച്ചു തുടങ്ങിയത്. തോക്കിൻ മുനയിൽ നിർത്തിയാണ് ഇവർ മോഷ്ടിക്കുന്നത്. മോഷണ ശേഷം പെപ്പർ സ്പ്രേയും ഉപയോഗിക്കും. ഉത്തംനഗര്‍ സ്വദേശിയാണ് മുന്‍ ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോ താരമായ സൂരജ്.

സഹായിയും അറസ്റ്റിൽ
റിയാലിറ്റി ഷോ താരം സൂരജിനൊപ്പം സഹായിയായ അനില്‍ എന്നയാളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോഷണ ഉപകരണങ്ങൾ പിടിച്ചെടുത്തു
ഇരുവരുടേയും പക്കല്‍ നിന്നും പെപ്പര്‍ സ്‌പ്രേ, മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു.

ഒരു ഡസനിലധികം കേസുകൾ
ഔട്ടര്‍ ദില്ലിയിലെ രന്‍ഹോലയില്‍ നടത്തിയ മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂരജും സഹായിയും പിടിയിലായത്. ഡസനിലധികം കേസുകൾ ഇവർക്കെതിരെ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അനുമതിയില്ലാതെ തോക്ക് കൈവശം വെച്ചു
തോക്കിൻ മുനയിൽ നിർത്തിയാണ് ഇവരുടെ മോഷണം നടക്കുന്നത്. അനുമതിയില്ലാതെ തോക്ക് കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കേസ് ഉണ്ട്.

ഇതിന് മുമ്പും പിടിക്കപ്പെട്ടു
മോഷണ കേസില്‍ നേരത്തെയും സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിക്കപ്പെട്ട 49 മൊബൈല്‍ ഫോണുകളാണ് അന്ന് സൂരജിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തത്. ത്വായ്‌ക്കോണ്ട മത്സരത്തില്‍ രണ്ട് തവണ സൂരജ് സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു.












Click it and Unblock the Notifications