Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രം റദ്ദാക്കി

ദില്ലി: വ്യവസായി വിജയ് മല്യയുടെ പാസ്‌പോര്‍ട് വിദേശകാര്യ മന്ത്രാലയെ റദ്ദാക്കി. മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ 17 പൊതു മേഖലാ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പ എടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ വിജയ് മല്യ ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പക്ഷ ഒരിക്കല്‍ പോലും വിജയ് മല്യ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ മുമ്പാകെ ഹാജരായിരുന്നില്ല.

Vijay Mallya

കാരണം കാണിക്കല്‍ നോട്ടീസില്‍ മല്യയുടെ മറുപടിയില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ മല്യക്കെതിരെ കടുത്ത നടപടിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുകയാമ്. ബ്രിട്ടണില്‍ നിന്ന് മല്യയെ ഇന്ത്യയിലേക്ക് എത്തിച്ച് നിയമനടപടിക്ക് വിധേയനാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം.

മല്യയുടെ വിമാന കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക ഘടനയെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മുന്ന് തവണ മല്യയോട് ഹാജരാവാന്‍ ആവശ്യപെട്ടിട്ടും മല്യ അനുസരിച്ചില്ല. കിങ് ഫിഷര്‍ എയര്‍ലൈന്‍സിനായി എസ്ബിഐ നയിക്കുന്ന 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സ്വീകരിച്ച 9,000 കോടി രൂപ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെച്ച് മല്യക്കെതിരെ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+