കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവശ്യത്തിന് നോട്ടുകള്‍ വിപണിയിലും ബാങ്കുകളിലുമുണ്ട്; 'അസാധാരണം', അന്വേഷിക്കുമെന്ന് ജെയ്റ്റ്ലി!

  • By Desk
Google Oneindia Malayalam News

ദില്ലി: നോട്ട് ക്ഷാമത്തെ കുറിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. വിപണിയിലും ബാങ്കുകളിലും ആവശ്യത്തിലധികം നോട്ടുകളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അസാധാരണവും പെട്ടെന്ന് ഉണ്ടായതുമായ ഈ സാഹചര്യത്തെ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറയുന്നുണ്ട്. ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അപ്രതീക്ഷിതമായി നോട്ടുക്ഷാമം ഉണ്ടായതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസാധാരണ സംഭവം എന്ന രീതിയിൽ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തിരിക്കുന്നത്. രാവിലെ മുതലാണ് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ എടിഎം കൗണ്ടറുകളില്‍ പണത്തിന് ലഭ്യത കുറവുണ്ടന്നെ വാര്‍ത്തകള്‍ പുറത്തു വന്നത്. വീണ്ടും വിപണിയില്‍ നോട്ടുക്ഷാമം എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയപ്പോഴാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവ ഇറക്കിയിരിക്കുന്നത്.

Arun Jaitley

അതേസമയം ഇന്ത്യ ഒരു സാഹചര്യത്തിലും പൂർണ്ണമായും ക്യാഷ്‌ലെസ്സ് എക്കോണമിയായി മാറില്ലെന്ന പ്രഖ്യാപനവുമായി മോഹൻ ഭഗവത് വ്യക്തമാക്കിയിട്ടുണ്ട്. .ഈ ആശയം നല്ലതു തന്നെ. പക്ഷെ ഇന്ത്യയെ പോലെ ഒരു രാജ്യത്ത് ഇത് നടപ്പാക്കാനാകില്ല.ഇന്ത്യക്ക് 'ലെസ്സ് ക്യാഷ്' ആകാൻ സാധിക്കും, പക്ഷെ 'കാഷ്‌ലെസ്സ്' ആകാൻ ഒരിക്കലും കഴിയില്ല. കൃഷി,വ്യവസായം,വാണിജ്യം എന്നീ മൂന്ന് മേഖലകളും തമ്മിൽ കൃത്യമായ ബാലൻസിംഗ് വേണമെന്നും മോഹൻ ഭഗവത് അഭിപ്രായപ്പെട്ടു. മുംബൈയിൽ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

<strong>ഹർത്താൽ നടത്തിയവർ 'പെടും'; ശക്തമായ നിയമ നടപടിയുമായി പോലീസ്, സംസ്ഥാനത്തെങ്ങും എൻഡിഎഫ് അക്രമം!</strong>ഹർത്താൽ നടത്തിയവർ 'പെടും'; ശക്തമായ നിയമ നടപടിയുമായി പോലീസ്, സംസ്ഥാനത്തെങ്ങും എൻഡിഎഫ് അക്രമം!

<strong>മാർക്ക് വേണോ? സർവ്വകലാശാല അധികൃതർക്ക് 'വഴങ്ങികൊടുക്കണം', വിദ്യാർത്ഥിനികൾക്ക് അധ്യാപികയുടെ ഉപദേശം...</strong>മാർക്ക് വേണോ? സർവ്വകലാശാല അധികൃതർക്ക് 'വഴങ്ങികൊടുക്കണം', വിദ്യാർത്ഥിനികൾക്ക് അധ്യാപികയുടെ ഉപദേശം...

English summary
Amidst the cash crunch reports in many states in India including Gujarat and Uttar Pradesh, Union Finance Minister Arun Jaitley on Tuesday took to his Twitter account to assure that there is no cash crisis. Finance Minister Arun Jaitley tweeted that he had reviewed the cash situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X