കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദി സ്മൃതി ഇറാനിയോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും കഴിഞ്ഞ ദിവസം ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല മരിക്കാനുണ്ടായ വ്യക്തമായ കാരണം പുറത്തുവന്നിട്ടില്ലായിരുന്നു. എന്നാല്‍, രോഹിത്തിന്റെ മരണവുമായി കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് പങ്കുണ്ടെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.

രോഹിത് അടക്കമുള്ള ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സ്മൃതി ഇറാനി സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്രേ. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല അധികൃതര്‍ക്ക് സ്മൃതി ഇറാനിയുടെ ഓഫീസില്‍ നിന്നും അയച്ച കത്തുകളാണ് പുറത്തുവന്നിരിക്കുന്നത്.

രോഹിത്തിന്റെ മരണത്തിനു പിന്നില്‍ സ്മൃതിയോ?

രോഹിത്തിന്റെ മരണത്തിനു പിന്നില്‍ സ്മൃതിയോ?

രോഹിത്തിന്റെ മരണവുമായി കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് പങ്കുണ്ടെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. രോഹിത് അടക്കമുള്ള ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സ്മൃതി ഇറാനി സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്രേ.

പുറത്താക്കാന്‍ നിര്‍ദ്ദേശം

പുറത്താക്കാന്‍ നിര്‍ദ്ദേശം

ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല അധികൃതര്‍ക്ക് സ്മൃതി ഇറാനിയുടെ ഓഫീസില്‍ നിന്നും അയച്ച കത്തുകളാണ് പുറത്തുവന്നിരിക്കുന്നത്.

വിഐപി പരാതി

വിഐപി പരാതി

വിഐപി പരാതികളുടെ അടിസ്ഥാനത്തില്‍ ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള ശ്രമമാണ് നടന്നത്. സ്മൃതി ഇറാനിയുടെ ഓഫീസില്‍ നിന്നും അഞ്ച് കത്തുകളാണ് അയച്ചിരിക്കുന്നത്.

രാഷ്ട്രീയ കളികള്‍

രാഷ്ട്രീയ കളികള്‍

ഇവിടെയും രാഷ്ട്രീയപരമായ കളികള്‍ നടന്നുവെന്നാണ് പറയുന്നത്. രോഹിത് വെമുലയെയും മറ്റ് ദളിത് വിദ്യാര്‍ത്ഥികളെയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കാന്‍ കോളേജ് അധികൃതര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ അഞ്ചു കത്തുകളിലും ഇതാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ച കേസ്

എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ച കേസ്

എബിവിപി പ്രവര്‍ത്തകരെ രോഹിത്തും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചുവെന്ന കേസുണ്ടെന്നാണ് പറയുന്നത്. ഈ കേസില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നുവെന്നും പറയുന്നു.

ആരോപണം നിഷേധിച്ചു

ആരോപണം നിഷേധിച്ചു

എന്നാല്‍, ഇത്തരം ആരോപണങ്ങളെ സ്മൃതി നിഷേധിക്കുകയാണ് ചെയ്തത്. നിയമ പ്രകാരം സര്‍വ്വകലാശാലകളുടെ നിയന്ത്രണം അവര്‍ക്ക് തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് ഇക്കാര്യത്തില്‍ സ്മൃതിയുടെ നിലപാട്.

മരണകാരണമിങ്ങനെ

മരണകാരണമിങ്ങനെ

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയതിലും കാമ്പസില്‍ വിലക്കേര്‍പ്പെടുത്തിയതിലും മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റ് പല കാരണങ്ങളുമുണ്ടെന്നുള്ള സൂചനകളും ഉയര്‍ന്നുവന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Six letters are in the spotlight after the suicide of 26-year-old research student Rohith Vemula at Hyderabad's Central University, which is at the centre of an escalating political row.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X