തെലങ്കാനയില്‍ ബിജെപിക്ക് തിരിച്ചടി: മുന്‍ ആരോഗ്യമന്ത്രി കോണ്‍ഗ്രസിലേക്ക്
ഹൈദരാബാദ്: ബിജെപിയെ സംബന്ധിച്ച അത്ര വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് തെലങ്കാന. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 5 സീറ്റില്‍ വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും 2018 ലേക്ക് എത്തിയപ്പോള്‍ അത് രണ്ട് സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷവെച്ചിരുന്നെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.
അമിത് ഷാ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ എത്തിയിട്ടും ഭരണം പിടിക്കാന്‍ സാധിക്കാതിരുന്നത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമാവുകയും ചില നേതാക്കള്‍ പാര്‍ട്ടി വിടുന്നതുമായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും ചെയ്യുന്നത്.
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനേയും ടിആര്‍എസിനേയും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന രണ്ട് വിഭാഗങ്ങളാണ് തെലങ്കാന ബിജെപിയില്‍ ഉള്ളത്. ഇരു വിഭാഗം നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും പരസ്യമായ വാക്ക് പോരിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.

ഈ ഒരു സാഹചര്യത്തിലാണ് ബിജെപിയില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള നീക്കവുമായി ടിപിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡി രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ബിജെപിക്കും ഇടയില്‍ നിശബ്ദമായ ധാരണയുണ്ടെന്നും അവര്‍ക്കിടിയിലെ ആഭ്യന്തര കലഹം ടിആര്‍എസിന് ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡി ഒരു കെസിആർ സഖ്യകക്ഷിയാണെന്നും ഞായറാഴ്ച ഗാന്ധിഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രേവന്ത് റെഡ്ഡി പറഞ്ഞു. ഈ ഒരു സമീപനത്തോട് എതിര്‍പ്പുള്ള പലരും ബിജെപിയിലുണ്ട്. മുതിര്‍ന്ന നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ ഈതല രാജേന്ദ്രന്‍ അക്കൂട്ടത്തില്‍പ്പെട്ടയാളാണ്. പാര്‍ട്ടി നേതൃത്വവുമായി ശക്തമായ അഭിപ്രായ വ്യത്യാസമാണ് അദ്ദേഹത്തിനുള്ളത്.

ഈതല രാജേന്ദ്രനെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള നീക്കമാണ് രേവന്ത് റെഡ്ഡി നടത്തുന്നത്. ഇതിനായുള്ള ആദ്യ ഘട്ട ചര്‍ച്ചകള്‍ ഇതിനോടകം നടന്നു കഴിഞ്ഞുവെന്നാണ് സൂചന. രാജേന്ദ്രന് കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ പാര്‍ട്ടി ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നും പിസിസി അധ്യക്ഷന്‍ പറഞ്ഞു.

രാജേന്ദ്രന് ബിജെപി വിടുന്നത് സംബന്ധിച്ച് ഏകദേശ തീരുമാനം ആയിട്ടുണ്ടെന്ന് തന്നെയാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളില്‍ പലരും ഇതിനോടകം പാര്‍ട്ടി വിട്ട് കഴിഞ്ഞു. കരിംനഗർ ജില്ലാ സഹകരണ വാണിജ്യ ബാങ്ക് ഡെപ്യൂട്ടി ചെയർമാനുമായ പിംഗലി രമേശ്, മുൻ എംപിപി ചുക്ക രഞ്ജിത്ത് തുടങ്ങിയവരാണ് രാജിവെച്ചത്.

ബിജെപി വിടുന്ന നേതാക്കളെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ മുതല്‍ തന്നെ രേവന്ത് റെഡ്ഡി ആരംഭിച്ചിട്ടുണ്ട്. മുന്‍ ബിജെപി നേതാവ് ആയിരുന്നുവെന്ന അനുകൂല ഘടകം രേവന്ത് റെഡ്ഡിക്കുണ്ട്. അരഡസനോളം പ്രമുഖ ബിജെപി നേതാക്കളെ ഇതിനോടകം കോണ്‍ഗ്രസില്‍ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇ പെഡ്ഡി റെഡ്ഡി, മോത്ത്കുപള്ളി നരസിംഹുലു, എറ ശേഖർ എന്നിവരാണ് ഇതില്‍ ശ്രദ്ധേയര്‍.

മുൻ മന്ത്രിയും നാല് തവണ എംഎൽഎയുമായ ബോഡാ ജനാർദ്ദനും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഗ്രേറ്റർ ഹൈദരാബാദ്, രംഗ റെഡ്ഡി ജില്ലകളിൽ നിന്നുള്ള നിരവധി ബിജെപി നേതാക്കള്‍ ഇതിനോടകം രേവന്തും അദ്ദേഹത്തിന്റെ പുതിയ ടീമുമായി ബന്ധപ്പെടുന്നുണ്ടെന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ജില്ലാതലത്തില്‍ വലിയ സ്വാധീനമുള്ള നേതാക്കളാണ് ഇവരില്‍ പലരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ പരമാവധി ശക്തിപ്പെടുത്താനാണ് രേവന്ത് റെഡ്ഡിയുടെ നീക്കം.
ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications