അഞ്ച് സാരി മോഷ്ടിച്ചയാള്‍ ജയിലില്‍,കോടികള്‍ തട്ടിയെടുത്തവര്‍ വിലസുന്നു! സുപ്രീംകോടതിയുടെ മാസ് ഡയലോഗ്
വിവാദ വ്യവസായി വിജയ് മല്യയെയാണ് സുപ്രീംകോടതി ബെഞ്ച് പേരെടുത്ത് പറയാതെ പരാമര്‍ശിച്ചത്.
ദില്ലി: കോടികള്‍ തട്ടിയെടുത്തവര്‍ ശിക്ഷിക്കപ്പെടാതെ സുഖജീവിതം നയിക്കുമ്പോള്‍, അഞ്ചു സാരി മോഷ്ടിച്ചയാളെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സുപ്രീംകോടതി. തെലങ്കാന സര്‍ക്കാരിനെതിരെയായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, ചന്ദ്രചൗധ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് തെലങ്കാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്്ക്കാതെ മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെയാണ് സുപ്രീംകോടതി ബെഞ്ച് പേരെടുത്ത് പറയാതെ പരാമര്‍ശിച്ചത്. അഞ്ചു സാരി മോഷ്ടിച്ചെന്ന കേസില്‍ തെലങ്കാന സ്വദേശിയായ ഏലിയയെ വിചാരണ ചെയ്യാതെ ഒരു വര്‍ഷമായി ജയിലിലടച്ചിരിക്കുകയാണ്. ഇതിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി തെലങ്കാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച്...
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, ചന്ദ്രചൗധ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഞ്ചു സാരി മോഷ്ടിച്ചെന്ന കേസില്‍ തെലങ്കാന സ്വദേശിയായ ഏലിയയെ വിചാരണ കൂടാതെ ഒരു വര്‍ഷമായി തടവിലിട്ടിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ആറ് മാസത്തിനിടെ മൂന്ന് സാരി മോഷണം...
ആറ് മാസത്തിനിടെ മൂന്ന് സാരി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് തെലങ്കാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കൂടുതല്‍ മോഷണങ്ങള്‍ തടയാനായാണ് ഇയാളെ കരുതല്‍ തടങ്കലിലാക്കിയതെന്നും സര്‍ക്കാര്‍ പറഞ്ഞു. 2016 മാര്‍ച്ച് 16നാണ് ഏലിയയെ ജയിലിലടച്ചത്.
കേസ് വീണ്ടും പരിഗണിക്കും...
തെലങ്കാന സര്‍ക്കാരിന്റെ വാദങ്ങള്‍ വിചിത്രമാണെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. സാരി മോഷണത്തിന്റെ പേരില്‍ ഒരു വര്‍ഷത്തോളമായി ഒരാളെ കരുതല്‍ തടങ്കലിലടച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു.കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി മാര്‍ച്ച് എട്ടിലേക്ക് മാറ്റിവെച്ചു. ഏലിയ സാരി മോഷ്ടിച്ചതിന് തെളിവും സാക്ഷികളുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്.