മുസ്ലീം സമുദായങ്ങൾക്കുള്ള വോട്ടവകാശം എടുത്ത് കളയണമെന്ന പരാമർശം; ബിജെപി എംഎൽഎയ്ക്കെതിരെ ജെഡിയു
ദില്ലി; മുസ്ലീം സമുദായത്തിൻെറെ വോട്ടവകാശം എടുത്ത് കളയണമെന്ന വിവാദ പ്രസ്താവനയിൽ ബിജെപി എംഎൽഎയായ ഹരിഭൂഷൺ താക്കൂറിനെതിപെ സഖ്യകക്ഷിയായ ജെ ഡി യു. ഇന്ത്യൻ പൗരത്വത്തെക്കുറിച്ച് ഠാക്കൂറിന് യാതൊരു അറിവും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നതെന്ന് ജെ ഡിയു കുറ്റപ്പെടുത്തി. അതേസമയം സംഭവത്തിൽ എംഎൽഎയ്ക്ക് ബി ജെ പി നേതൃത്വം കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഇന്ത്യൻ പൗരത്വത്തെക്കുറിച്ച് ഠാക്കൂറിന് യാതൊരു അറിവും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയിൽ താമസിക്കുന്നവരുടെ പൗരത്വം തീരുമാനിക്കാൻ അദ്ദേഹം ആരാണ്? എം എൽ എയ്ക്ക് യാതൊരു രാഷ്ട്രീയ മൈലേജും ലഭിക്കില്ല. മാധ്യമ ശ്രദ്ധ നേടുക മാത്രമാണ് അയാളുടെ ആവശ്യം, ജെ ഡി യു നേതാവ് നീരജ് കുമാർ പറഞ്ഞു.
മറ്റൊരു സഖ്യകക്ഷിയായ ഹിന്ദു അവാം മോർച്ചയും എം എൽ എയ്ക്കെതിരെ രംഗത്തെത്തി. എം എൽ എയ്ക്ക് മാനസിക പ്രശ്നം ഉണ്ടെന്നാണ് തോന്നുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. പ്രധാനമന്ത്രിയുടെ 'സബ്‌കാ സാത്ത്, സബ്‌കാ വികാസ് എന്ന സ്വപ്നത്തെ അട്ടിമറിക്കാൻ ഇത്തരക്കാർ ആഗ്രഹിക്കുന്നത്,എച്ച്എഎം വക്താവ് ഡാനിഷ് റിസ്വാൻ പറഞ്ഞു.
1947-ൽ മതത്തിന്റെ പേരിൽ രാജ്യം വിഭജിച്ച് അവർക്ക് മറ്റൊരു രാജ്യം നൽകിയതാണ്. അവർ ആ രാജ്യത്തേക്ക് പോകണം. അവർ ഇവിടെയാണ് താമസിക്കുന്നതെങ്കിൽ, അവരുടെ വോട്ടവകാശം പിൻവലിക്കണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. അവർക്ക് (മുസ്ലിംകൾക്ക്) ഇന്ത്യയിൽ രണ്ടാം തരം പൗരന്മാരായി ജീവിക്കാം, എന്നായിരുന്നു ഹരിഭൂഷൺ താക്കൂർ പറഞ്ഞത്.
മുസ്ലീങ്ങൾ രാജ്യത്ത് ഐഎസ്‌ഐയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള അജണ്ടയിലാണ് അവർ പ്രവർത്തിക്കുന്നതെന്നും ബി ജെ പി എം എൽ എ ആരോപിച്ചു. ഈ രാജ്യത്ത് മുസ്‌ലിംകൾ ന്യൂനപക്ഷമല്ലെന്ന് പറഞ്ഞ ഹരിശങ്കർ ഭരണഘടനയിൽ ന്യൂനപക്ഷമെന്ന വാക്ക് ഇല്ലെന്നും പറഞ്ഞു.
Recommended Video
മുൻപും നിരവധി വിവാദ പ്രസ്താവനകൾ നടത്തിയ നേതാവാണ് ഹരിശങ്കർ. നേരത്തേ മുസ്ലീങ്ങൾ വേന്ദേ മാതരം സഭയിൽ പാടാൻ തയ്യാറായില്ലേങ്കിൽ അവർക്കെതിരെ നടപടിയെടുക്കണമെന്ന് ഹരിശങ്കർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എം എൽ എയെ തള്ളി ബി ജെ പിയും രംഗത്തെത്തി. തികച്ചും അനാവശ്യമായ പ്രതികരണമാണ് എം എൽ എയിൽ നിന്നുണ്ടായതെന്ന് ബി ജെ പി ദേശീയ വക്ത്വാ ഗുരു പ്രകാശ് പസ്വാൻ പ്രതികരിച്ചത്. ജാതി മത ഭേദമന്യേ എല്ലാ ജനങ്ങൾക്കും സഹായങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പസ്വാൻ പറഞ്ഞു.












Click it and Unblock the Notifications