Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരകാശിയിലെ മുസ്ലീം പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് വലത് സംഘടനകള്‍; പൊലീസിന് നേര്‍ക്ക് കല്ലേറ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുസ്ലീം പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഉത്തരകാശിയില്‍ ഇന്നലെയാണ് സംഭവം. മുസ്ലീം പള്ളിയുടെ നിയമസാധുത ചോദ്യം ചെയ്ത് നടത്തിയ പ്രതിഷേധ റാലിയില്‍ സംഘര്‍ഷവും കല്ലേറും ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സംയുക്ത് സനാതന്‍ ധര്‍മ്മ രക്ഷക് സംഘിന്റെ ബാനറിലാണ് പ്രതിഷേധക്കാര്‍ പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം നടന്നതെന്ന് ഉത്തരകാശി എസ്പി അമിത് ശ്രീവാസ്തവ പറഞ്ഞു. റാലിയ്ക്കായി നേരത്തെ റൂട്ട് നേരത്തെ തീരുമാനിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മറ്റൊരു വഴിയിലൂടെ പള്ളിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

Uttarkashi

Image Credit: Uttarkashi Police/ X

ഇതിനിടെ സംഘര്‍ഷവും കല്ലേറും ഉണ്ടായി എന്നും എസ്പി വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം പള്ളിയുടെ നിയമസാധുതയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ആവശ്യമായ രേഖകള്‍ തങ്ങളുടെ കൈവശമില്ല എന്നായിരുന്നു ഭരണകൂടം പറഞ്ഞിരുന്നത്. തുടര്‍ന്ന്, പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റിന് വലത് സംഘടനകള്‍ നിവേദനം നല്‍കി.

സെപ്തംബര്‍ 6 ന് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനകളിലെ അംഗങ്ങള്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പള്ളി തങ്ങള്‍ തന്നെ പൊളിക്കും എന്നും ഇവര്‍ ഭീഷണി മുഴക്കി. നിരവധി സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് സനാതന്‍ ധര്‍മ്മ രക്ഷക് സംഘ് സെപ്തംബര്‍ 9 ന് ജില്ലാ മജിസ്ട്രേറ്റ് മെഹര്‍ബന്‍ സിംഗ് ബിഷ്ടിന് മറ്റൊരു മെമ്മോറാണ്ടം സമര്‍പ്പിച്ചു.

റവന്യൂ രേഖകളില്‍ പള്ളി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അത് പൊളിക്കണമെന്നുമായിരുന്നു ഇതിലെ ആവശ്യം. തുടര്‍ന്ന്, വിഷയം അന്വേഷിക്കാന്‍ ജില്ല മജിസ്‌ട്രേറ്റ് എസ്ഡിഎം ഭത്വരിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അല്ല പള്ളി എന്ന് വ്യക്തമായി. 'നിയമവിരുദ്ധമായ പള്ളിയാണെന്ന് അവകാശപ്പെട്ട് ചില വലതുപക്ഷ സംഘടനകള്‍ ഭരണകൂടത്തിന് മെമ്മോറാണ്ടം നല്‍കിയിരുന്നു.

ഞങ്ങളുടെ രേഖകള്‍ പ്രകാരം ഇത് രജിസ്റ്റര്‍ ചെയ്ത ഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് നിയമവിരുദ്ധമല്ല. നാല് പേരുടെ പേരിലാണ് ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭരണകൂടം ഈ സംഘടനകളോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്,'' എസ്പി ശ്രീവാസ്തവ പറഞ്ഞു. എന്നാല്‍ സംയുക്ത സനാതന്‍ ധര്‍മ്മ രക്ഷക് സംഘ് സമിതിയുടെ കണ്ടെത്തലുകള്‍ തള്ളിക്കളയുകയും പള്ളി പൊളിക്കണം എന്നും നിലപാടെടുക്കുകയായിരുന്നു.

പിന്നാലെയാണ് പ്രതിഷേധ റാലി നടത്താന്‍ സംഘം അനുമതി തേടിയത്. റാലിക്ക് അനുമതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇന്നലത്തെ പ്രതിഷേധം. ഹനുമാന്‍ ചൗക്കിലെ ശ്രീ ദേവ് സുമന്‍ മഞ്ചില്‍ നിന്ന് പ്രധാന മാര്‍ക്കറ്റായ കാളി കമ്ലി ധര്‍മശാലയിലൂടെ കടന്നുപോകുന്ന റാലി ഭട്വാദി ടാക്‌സി സ്റ്റാന്‍ഡ് രാംലീല ഗ്രൗണ്ടില്‍ സമാപിക്കുന്ന തരത്തിലായിരുന്നു റാലിക്ക് അനുമതി നല്‍കിയത്.

ഡിജെ ശബ്ദസംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ച സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കല്‍, ആയുധങ്ങള്‍ക്ക് നിരോധനം, നിശ്ചിത സമയം പാലിക്കല്‍ (രാവിലെ 11 മുതല്‍ 12 വരെ), വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിയന്ത്രണം തുടങ്ങി നിരവധി നിബന്ധനകള്‍ പ്രകാരമാണ് റാലി അനുവദിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+