Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളമടക്കം 8 സംസ്ഥാനങ്ങളില്‍ ആര്‍ ഫാക്ടര്‍ ഉയർന്ന്, ഗുരുതര വിഷയമെന്ന് കേന്ദ്രം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 8 സംസ്ഥാനങ്ങളില്‍ ആര്‍ ഫാക്ടര്‍ അഥവാ കൊവിഡ് വ്യാപന നിരക്ക് ഉയരുകയാണ് എന്നും ഇത് ഗുരുതരമായ വിഷയം ആണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 44 ജില്ലകളില്‍ കൊവിഡ് പോസിറ്റിവ് കേസുകള്‍ ഉയര്‍ന്ന തോതിലാണ് ഉളളത്. രാജ്യത്ത് കൊവിഡ് ഡെല്‍റ്റ വകഭേദം കാരണമുണ്ടായ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ വികെ പോള്‍ പറഞ്ഞു.

കഴിഞ്ഞ നാല് ആഴ്ചകളായി രാജ്യത്തെ 18 ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന കാഴ്ചയാണ് കാണുന്നത്. കൊവിഡ് ഡെല്‍റ്റ വകഭേദം ആണ് പ്രധാന പ്രശ്‌നം. മഹാമാരി ഇപ്പോഴും പടരുകയാണ്. രണ്ടാം തരംഗം കുടരുന്നു. ഒരു രോഗിയില്‍ നിന്ന് കൊവിഡ് എത്ര വേഗത്തിലാണ് പുതിയ ആളിലേക്ക് പടരുന്നത് എന്നതാണ് ആര്‍ ഫാക്ടര്‍ വ്യക്തമാക്കുന്നത് എന്നും വികെ പോള്‍ കൂട്ടിച്ചേര്‍ത്തു.

87

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

ആര്‍ നമ്പര്‍ 0.6 അല്ലെങ്കില്‍ അതില്‍ താഴെയോ ആണ് വേണ്ടത്. ഒന്നിന് മുകളിലേക്ക് പോയാല്‍ അതിനര്‍ത്ഥം പ്രശ്‌നം ഗുരുതരമാണ് എന്നും വൈറസ് കൂടുതല്‍ പടര്‍ന്നേക്കും എന്നുമാണ് എന്നും വികെ പോള്‍ വ്യക്തമാക്കി. രാജ്യത്തെ ഇപ്പോഴത്തെ ആര്‍ നിരക്ക് 0.95 ശതമാനം ആണ്. അതിനര്‍ത്ഥം രോഗബാധിതരായ നൂറ് പേരില്‍ നിന്ന് 95 പേരിലേക്ക് വരെ വൈറസ് പടരുന്നുവെന്നാണ്.

ആര്‍ ഫാക്ടര്‍ ഒന്നിന് മുകളില്‍ ഉളള രാജ്യത്തെ എട്ട് സംസ്ഥാനങ്ങള്‍ കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ലക്ഷദ്വീപ്, കശ്മീര്‍, മിസോറാം എന്നിവയാണ്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ആര്‍ ഫാക്ടര്‍ കുറയുന്നത്. പശ്ചിമ ബംഗാള്‍, നാഗാലാന്‍ഡ്, ഹരിയാന, ഗോവ, ദില്ലി, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആര്‍ ഫാക്ടര്‍ ഒന്നില്‍ നില്‍ക്കുകയാണ്. രാജ്യത്ത് ഇന്ന് 30,549 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസം 40,134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

കേരളത്തിൽ ആർ ഫാക്ടർ ഉയർന്ന് നിൽക്കുന്നത് ആശങ്ക ഉയർത്തുന്നു. ഇന്ന് സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. ചികിത്സയിലായിരുന്ന 15,626 പേര്‍ രോഗമുക്തി നേടി. 1,73,221 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,58,310 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Recommended Video

cmsvideo
    This is India's first city to achieve 100% Covid-19 vaccination

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+