കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടബലാത്സംഗത്തിന് ഇരയായ ആര്‍ജെഡി എംഎല്‍എയുടെ സഹോദരി മരിച്ചു

  • By Neethu
Google Oneindia Malayalam News

പട്‌ന: ഭോജ്പൂര്‍ ജില്ലയിലെ രാഷ്ട്രീയ ജനതാദള്‍ എംഎല്‍യുടെ സഹോദരി മരിച്ചു. തിങ്കളാഴ്ച രാത്രി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ അടിയന്തിര ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്.

ആര്‍ജെഡി എംഎല്‍എ സരോജ് യാദവിന്റെ സഹോദരി ഷൈലി ദേവി(40)യാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഷെയറിങ്ങ് ഓട്ടോയില്‍ കയറിയ യുവതിയെ ഒരുക്കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. എതിര്‍ത്ത യുവതിയെ ഒരാള്‍ ഇരുമ്പ് കമ്പിക്കൊണ്ട് തലയ്ക്കടിച്ച് റോഡിലേക്ക് വലിച്ചിട്ടു. പിന്നീട് അഞ്ചംഗ സംഘം പീഡിപ്പിക്കുകയായിരുന്നു.

18-1455774891-rape

റോഡില്‍ ഉപേക്ഷിച്ച യുവതിയെ നാട്ടുക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ദചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരാതി രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് എംഎല്‍എ പറഞ്ഞു. ഒരു എംഎല്‍എയുടെ സഹോദരിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാര്‍ എങ്ങനെ സുരക്ഷിതരായിരിക്കും എന്നാണ് ചോദിക്കുന്നത്.

English summary
The lone sister of Rashtriya Janata Dal (RJD) MLA from Bhojpur district Saroj Yadav, succumbed to her injuries which she sustained while resisting sexual assault on Monday night.She died on Tuesday during treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X