Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നരമിനിട്ടിനുള്ളില്‍ ജൂവല്ലറി കൊള്ളയടിച്ചു

Gold
നവി മുംബൈ: ഒന്നരമിനിട്ടിനുട്ടില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന് അക്രമി സംഘം രക്ഷപ്പെട്ടു. നവി മുംബൈയിലെ ജൂയി നഗറിനടുത്ത് വിശാല്‍ ജൂവല്ലറിയില്‍ നിന്നാണ് അക്രമികള്‍ സ്വര്‍ണം മോഷ്ടിച്ചത്. ഡിസംബര്‍ 3ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് അക്രമികള്‍ മോഷണം നടത്തിയത്. ജൂവല്ലറി ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു മോഷണം.

റോഡില്‍ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ മോഷണം പലരും മൊബൈലില്‍ പകര്‍ത്തി. എന്നാല്‍ അക്രമികളെ തടയാന്‍ ഒരാളും ശ്രമിച്ചില്ല. അഞ്ച് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നു. മൂന്ന് പേര്‍ ജൂവല്ലറിയ്ക്ക് ഉള്ളിലേയ്ക്ക് കയറി സ്വര്‍ണാഭരണങ്ങളും വെളളിയാഭരണങ്ങളും തട്ടിയെടുത്തു,. മറ്റൊരാള്‍ തോക്ക് ചൂണ്ടി വാതിലിനരുകില്‍ നിന്നു. അഞ്ചാമന്‍ കാറില്‍ തന്നെയിരുന്നു.

നിമിഷ നേരത്തിനുള്ളില്‍ സംഘം മോഷണമുതലുമായി കടന്നു. ജൂവല്ലറി ഉടമ കപില്‍ മാംഗിലാല്‍ പരിഹാര്‍ (23) ആണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെല്ലാവരും 25 നും 30 ഇടയില്‍ പ്രായമുള്ളവരാണെന്ന് കപില്‍ പൊലീസിനോട് പറഞ്ഞു. നീരുള്‍ പൊലീസാണ് കേസ് അന്വേഷിയ്ക്കുന്നത്. സംഘം മോഷണത്തിനുപയോഗിച്ച കാര്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ വഷി റെയില്‍വേ സ്റ്റേഷനടുത്തുള്ള രാജസ്ഥാന്‍ ഭവനില്‍ നിന്ന് കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+