ഇന്ത്യന്‍ വീടുകളില്‍ 78000 കോടി രൂപയുടെ വസ്തുക്കളെന്ന് ഒ എല്‍ എക്‌സ് സര്‍വ്വേ
അഹമ്മദാബാദ്: ഇന്ത്യന്‍ വീടുകളിലുളളത് 78000 കോടി രൂപയുടെ വസ്തുക്കളെന്ന് ഒ എല്‍ എക്‌സ് സര്‍വ്വേ. ഉപയോഗിച്ച വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഓണ്‍ലൈന്‍ സൈറ്റായ ഒ എല്‍ എക്‌സ് പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ സര്‍വ്വേ പ്രകാരമാണ് വിവരം. ഒ എല്‍ എക്‌സ് വഴിയുളള വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വര്‍ദ്ധിച്ചതായും സര്‍വ്വേ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം 49 ശതമാനമായിരുന്നു വില്‍പ്പന. ഈ വര്‍ഷം എട്ടു മാസത്തിനുള്ളില്‍ 54 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. 16 നഗരങ്ങളിലാണ് പ്രധാനമായും സര്‍വ്വേ നടത്തിയത്. ഒരു ശരാശരി ഇന്ത്യക്കാരന്റെ വീട്ടില്‍ 12 വസ്ത്രങ്ങള്‍, 14 അടുക്കള ഉപകരണങ്ങള്‍, 11 പുസ്തകങ്ങള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, മൂന്നു വാച്ചുകള്‍ എന്നിവ എപ്പോഴും വില്‍പ്പനക്കായുണ്ടാവുമെന്നാണ് സര്‍വ്വേ പറയുന്നത്.

ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ കൊച്ചിയാണ് ഏറ്റവും മുന്നില്‍. തൊട്ടു പിന്നില്‍ ബെംഗളൂരുവും ചെന്നൈയുമാണുളളത്. .ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ദില്ലിയും ഭുവനേശ്വറും പാട്‌നയും സ്ഥാനം പിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications