ഒടുക്കം പവനായി ശവമായി... ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് അല്ലെന്ന് രാഹുല്‍ ഗാന്ധി!
ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന വാക്കുകള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി തിരുത്തി. മഹാത്മാഗാന്ധിയെ വധിച്ചതിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് രാഹുല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. ആര്‍ എസ് എസാണ് രാഹുല്‍ ഗാന്ധിയെ വധിച്ചത് എന്ന പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ തയ്യാറല്ല എന്നാണ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നത്.
2014 മാര്‍ച്ചില്‍ താനെയില്‍ നടന്ന ഒരു റാലിയില്‍ രാഹുല്‍ ഗാന്ധി വിവാദമായ ഈ പ്രസ്താവന നടത്തിയത്. ഗാന്ധിവധത്തില്‍ ആര്‍ എസ് എസിനെതിരായ ആരോപണം പിന്‍വലിച്ചതോടെ അപകീര്‍ത്തി കേസില്‍ നിന്നും രാഹുല്‍ ഗാന്ധി രക്ഷപ്പെടും. രാഹുല്‍ വാക്കുകള്‍ തിരുത്തിയാല്‍ കേസ് പിന്‍വലിക്കാമെന്ന് പരാതിക്കാരന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പരാതിക്കാരനായ ആര്‍ എസ് പ്രവര്‍ത്തകന്റെ വക്കീല്‍ യു ആര്‍ ലളിത് കോടതിയില്‍ നിന്നും കൂടുതല്‍ സമയം തേടി.

ഒന്നുകില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുക. അല്ലെങ്കില്‍ അപകീര്‍ത്തി കേസില്‍ നടപടി നേരിടുക എന്നായിരുന്നു നേരത്തെ ഈ കേസ് പരിഗണിച്ച് സുപ്രീം കോടതി രാഹുല്‍ ഗാന്ധിയോട് പറഞ്ഞത്. എന്നാല്‍ മാപ്പ് പറയാന്‍ രാഹുല്‍ ഗാന്ധിയെ കിട്ടില്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അന്ന് പ്രതികരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും ഈ കേസിനെ നേരിടുമെന്നും സുര്‍ജേവാല പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നും മാപ്പ് പറയുന്ന പ്രശ്നമില്ല എന്നും എ ഐ സി സി മീറ്റിങിന് ശേഷം പാര്‍ട്ടി വക്താവായ ഗൗരവ് ഗോഗോയിയും പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഈ കേസില്‍ ഹാജരായത്. ആര്‍ എസ് എസ് എന്ന പ്രസ്ഥാനം ഗാന്ധിയെ വധിച്ചു എന്നല്ല രാഹുല്‍ പറഞ്ഞത് എന്നാണ് കപില്‍ സിബല്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്.












Click it and Unblock the Notifications